Trending Now

യുവകേരളം: വാഹന പ്രചാരണ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി

 

കുടുംബശ്രീയുടെ യുവകേരളം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വിവര വിദ്യാഭ്യാസ ആശയം പങ്കു വയ്ക്കുന്ന വാഹന പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.

യുവകേരളം പദ്ധതിയില്‍ നഗരഗ്രാമ വിത്യാസമില്ലാതെ 18 നും 35 നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് സൗജന്യ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കും. യൂണിഫോം, പുസ്തകങ്ങള്‍, മറ്റ് പഠനോപകരണങ്ങള്‍, താമസം എന്നിവ സൗജന്യമായിരിക്കും.

അക്കൗണ്ടിംഗ,് മെഡിക്കല്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ്, സോഫ്റ്റ്‌വെയര്‍, കണ്‍സ്ട്രക്ഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ഓട്ടോമൊബൈല്‍ ടെക്നീഷ്യന്‍, ഫുഡ്& ബിവറേജ്സ്/ ഹോസ്പിറ്റാലിറ്റി, ബാങ്കിംഗ് & ഫിനാന്‍സ്, ഇലക്ട്രീഷ്യന്‍ / ടെക്നീഷ്യന്‍ എന്നീ മേഖലകളിലാണ് മികച്ച പഠനാന്തരീക്ഷവും പ്രഗത്ഭരായ അദ്ധ്യാപകരുടെ സേവനം ലഭ്യമാകുന്നത്. മൂന്നുമുതല്‍ 12 മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്സുകളാണ് ഇത്തരത്തില്‍ നടക്കുക. ആധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ലാബുകള്‍, പ്രധാന വിഷയത്തിനു പുറമേ കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്, വ്യക്തത്വ വികസനം എന്നിവയും പരിശീലനത്തില്‍ ഉള്‍പ്പെടും.

വാഹന പ്രചരണ പരിപാടി പത്തനംതിട്ട ജില്ലയിലെ ഗ്രാമ നഗര പ്രദേശങ്ങളില്‍ (ഫെബ്രുവരി 25) (26) നടക്കും. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ എല്‍. ഷീല, കെ.എച്ച്.സലീന, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

error: Content is protected !!