Trending Now

സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍ഗോഡ് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 88 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 38,103 സാമ്പിളുകളാണ് പരിശോധിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,10,68,239 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4105 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1987 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 362, ആലപ്പുഴ 263, എറണാകുളം 233, മലപ്പുറം 221, തിരുവനന്തപുരം 128, കൊല്ലം 153, കോട്ടയം 139, തൃശൂര്‍ 136, കണ്ണൂര്‍ 78, പത്തനംതിട്ട 89, കാസര്‍ഗോഡ് 78, പാലക്കാട് 26, വയനാട് 44, ഇടുക്കി 37 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, എറണാകുളം 5, തിരുവനന്തപുരം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 2 വീതം, മലപ്പുറം, കോഴിക്കോട് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5037 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 247, കൊല്ലം 331, പത്തനംതിട്ട 488, ആലപ്പുഴ 531, കോട്ടയം 861, ഇടുക്കി 206, എറണാകുളം 389, തൃശൂര്‍ 395, പാലക്കാട് 151, മലപ്പുറം 391, കോഴിക്കോട് 617, വയനാട് 142, കണ്ണൂര്‍ 207, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 55,468 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,77,012 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,42,070 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,33,624 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8446 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 825 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 372 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 94 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1.അടൂര്‍
(പറക്കോട്, കരുവാറ്റ, ആനന്ദപ്പള്ളി, അടൂര്‍) 9
2.പന്തളം
(മുളമ്പുഴ, പന്തളം,) 2
3.പത്തനംതിട്ട
( പത്തനംതിട്ട, കല്ലുംകടവ്, കൊടുംതറ, പേട്ട) 6
4.തിരുവല്ല
(തുകലശ്ശേരി, കുറ്റപ്പുഴ, തിരുമൂലപുരം, ചുമത്ര, കാവൂംഭാഗം) 7
5.അയിരൂര്‍
(കൈതക്കൊടി, തീയാടിക്കല്‍, ഇടപ്പാവൂര്‍ ) 3
6.ചെന്നീര്‍ക്കര
(പ്രക്കാനം) 2
7.ചിറ്റാര്‍
(പന്നിയാര്‍) 1
8. ഇലന്തൂര്‍ 1

9.ഏനാദിമംഗലം
(കുറുമ്പകര, മങ്ങാട്, ഇളമണ്ണൂര്‍) 7
10.ഏഴംകുളം
( കൈത്തപ്പറമ്പ്, പറക്കോട്, നെടുമണ്‍, വയല,തേപ്പുപാറ, ഇളങ്ങമംഗലം) 13
11.കലഞ്ഞൂര്‍
( കൂടല്‍, കലഞ്ഞൂര്‍) 2

12. കവിയൂര്‍
(കവിയൂര്‍, മുണ്ടിയപ്പള്ളി) 10
13. കോന്നി
(പെരിഞ്ഞൊട്ടയ്ക്കല്‍, ഊന്നുകല്‍) 2

14. കൊറ്റനാട്
(പെരുമ്പെട്ടി) 1
15. കോഴഞ്ചേരി
( തെക്കേമല, പുന്നയ്ക്കാട്) 3
16. കുളനട
( ഉളനാട് ) 1
17. കുന്നന്താനം) 1
18. കുറ്റൂര്‍
(വെസ്റ്റ് ഓതറ) 1
19. മല്ലപ്പളളി
(ചെങ്ങരൂര്‍, പുതുശ്ശേരി ) 2
20. മല്ലപ്പുഴശ്ശേരി 2
21. മെഴുവേലി
( ഇലവുംതിട്ട ) 1

22. മൈലപ്ര
(മൈലപ്ര, മേക്കൊഴൂര്‍ ) 3
23. നാരങ്ങാനം
(നാരങ്ങാനം വെസ്റ്റ്) 1
24. നിരണം
(നിരണം നോര്‍ത്ത് ) 1
25. ഓമല്ലൂര്‍
( വാഴമുട്ടം ) 1
26. പളളിക്കല്‍
( മേലൂട്, അമ്മകണ്ടകര, പെരിങ്ങനാട്) 3
27. പന്തളം-തെക്കേക്കര
(പറന്തല്‍, പന്തളം തെക്കേക്കര) 2
28. പ്രമാടം
(മല്ലശ്ശേരി) 2
29. പുറമറ്റം
(വെണ്ണിക്കുളം) 2
30. റാന്നി
(ഐത്തല) 1
31. റാന്നി പഴവങ്ങാടി
(ചേത്തയ്ക്കല്‍) 1
32. തുമ്പമണ്‍
( തുമ്പമണ്‍) 1
33. വടശ്ശേരിക്കര
(മണിയാര്‍) 1
34. വളളിക്കോട്
( വി കോട്ടയം ) 1
ജില്ലയില്‍ ഇതുവരെ ആകെ 54369 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 48871 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെമരണം റിപ്പോര്‍ട്ട് ചെയ്തു.
1) 09.02.2021ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (85) 21.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) കല്ലൂപ്പാറ സ്വദേശിനി(58)20.02.2021ന് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
3) 08.02.2021ന് രോഗബാധ സ്ഥിരീകരിച്ച ചിറ്റാര്‍ സ്വദേശി (55) 11.02.2021 ന് കോട്ടയം സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 582 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 48925 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5114 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4817പേര്‍ ജില്ലയിലും, 297പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.