Trending Now

പത്തനംതിട്ടയിൽ പുൽവാമ സ്മൃതി ദിനാചരണവും ധീര ജവാന്മാരുടെ അനുസ്മരണവും

കോന്നി വാര്‍ത്ത ഡോട്ട് കോം : ജമ്മു കാശ്മീരിലെ പുൽവാമയിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സി ആര്‍ പി എഫ് വീര ജവാന്മാരുടെ ഓർമ്മകൾക്ക് ഈ ഫെബ്രുവരി പതിനാലിന് രണ്ടു വയസ്സ് തികയുകയാണ് .

മാതൃഭൂമിക്ക് വേണ്ടി ജീവൻ വെടിഞ്ഞസി ആര്‍ പി എഫ് ജവാൻമാർക്കായി ഫെബ്രുവരി 14 രാവിലെ സഹ്യാദ്രി സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റി പത്തനംതിട്ട (CRPF) കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തനംതിട്ട സെൻട്രൽ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുൽവാമ അനുസ്മരണം നടത്തും

നാളെ രാവിലെ 8 മണിക്ക് പത്തനംതിട്ട സ്വദേശിയും ലോക പ്രശസ്ത കാർട്ടൂണിസ്റ്റുമായ
അഡ്വ:ജിതേഷ് ജി (Eco- Philosopher & World’s Fastest Cartoonist) വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതും സി ആര്‍ പി എഫിന്‍റെ വീര ജവാൻമാരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതിനായ് ദീപം തെളിയിക്കുന്നതും ശേഷം രണ്ട് മിനിറ്റ് മൗനാചരണവും ,പുഷ്പ വ്യഷ്ടിയും ധീര ജവാൻ മാരുടെ ഓർമ്മകൾക്കായി രണ്ടാം വാർഷികത്തിൽ രണ്ട് വൃക്ഷത്തൈകൾ നട്ട്‌ അനുസ്മരണ പ്രഭാഷണം നടത്തുന്നതുമാണെന്ന് സഹ്യാദ്രി സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു

error: Content is protected !!