Trending Now

സഞ്ചാരികൾക്ക് സ്വർഗ്ഗം :വീണാല്‍ നരകം

 

കോന്നി വാര്‍ത്ത ഡോട്ട് കോം @ അരുണ്‍ അങ്ങാടിക്കല്‍  : പന്തളം കുരമ്പാലയില്‍ അപകടം പതിയിരിക്കുന്ന മാവരപ്പാറയിലേക്ക് കാറ്റ് കൊള്ളാനും പ്രകൃതി സൌന്ദര്യം ആസ്വദിക്കാനും എത്തുന്നവര്‍ ഒന്നു മനസ്സിലാക്കുക അപകടം അരികില്‍ ആണ് . സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബം യാതൊരു സുരക്ഷാ മുന്‍ കരുതലും ഇല്ലാതെയാണ് ഈ പാറ മുകളില്‍ എത്തുന്നത് .

പ്രകൃതി സൌന്ദര്യം ആസ്വദിക്കാനും വൈകിട്ട് സൂര്യാസ്തമയം കാണുവാനും കാറ്റ് കൊള്ളുവാനും ആണ് ഈ പാറ മുകളില്‍ ആളുകള്‍ ചേക്കേറുന്നത് .
ഒരു സുരക്ഷയും ഇവിടെ ഇല്ല . നിയന്ത്രണം ഇല്ലാതെ ആളുകള്‍ എത്തി തുടങ്ങിയതോടെ പ്രദേശ വാസികള്‍ ആശങ്കയിലാണ് . ഇവിടെ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .

© 2025 Konni Vartha - Theme by
error: Content is protected !!