Trending Now

കോന്നി ചിറ്റൂർമുക്ക്-അട്ടച്ചാക്കൽ പാലം അടിയന്തരമായി പൂർത്തിയാക്കാൻ എം എല്‍ എ തയ്യാറാവണം: ബിജെപി

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ചിറ്റൂർമുക്ക്-അട്ടച്ചാക്കൽ പാലം അടിയന്തരമായി പൂർത്തിയാക്കാൻ എം എല്‍ എ തയ്യാറാവണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജ് ആവശ്യപ്പെട്ടു.
പണം അനുവദിച്ചു എന്നുള്ള ഫക്സ്സ് ബോർഡുകൾ മാത്രമാണ്എം എല്‍ എ യുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്നത്. വർഷങ്ങളായി മുടങ്ങി കിടക്കുന്ന പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കാൻ ഒരു നടപടിയും സ്വീകരിക്കാൻഎം എല്‍ എ യ്ക്ക് കഴിയാത്തത് അപഹാസ്യമാണ്.ഇതിനെതിരെ ശക്തമായ ജനകീയ സമരങ്ങൾക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും  സൂരജ് പറഞ്ഞു.

വി എസൂരജിന്‍റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ ,ജില്ലാ കമ്മിറ്റി അംഗം സുരേഷ് കാവുങ്കൽ ,മണ്ഡലം വൈസ് പ്രസിഡന്‍റ് ചിറ്റൂർ കണ്ണൻ എന്നിവർ ഉൾപ്പെട്ട ബിജെപി സംഘം സന്ദർശിച്ചു.

 

error: Content is protected !!