![](https://www.konnivartha.com/wp-content/uploads/2021/01/Dr-Shanta-880x528.jpg)
കാൻസർ രോഗ വിദഗ്‌ധ ഡോ. വി ശാന്ത (94)അന്തരിച്ചു. ചെന്നെ അഡയാർ കാൻസർ ഇൻസ്‌റ്റിറ്റ്യൂറ്റ് ചെയർപേഴ്‌സൺ ആയിരുന്നു.
ക്യാൻസർ രോഗികളെ പരിപാലിക്കുക, രോഗത്തെക്കുറിച്ച് പഠിക്കുക, രോഗപ്രതിരോധത്തെ കുറിച്ചുള്ള ഗവേഷണം, ഓങ്കോളജിയിലെ വിവിധ ഉപവിഭാഗങ്ങളിൽ വിദഗ്ദ്ധരെയും ശാസ്ത്രജ്ഞരെയും വികസിപ്പിക്കുക തുടങ്ങിയവക്കായി ധാരാളം പരിശ്രമിച്ച വ്യക്‌തിയാണ്.
പത്മശ്രീ, പത്മഭൂഷൺ, പത്മ വിഭൂഷൺ, തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ ഉപദേശക സമിതി ഉൾപ്പെടെ ആരോഗ്യവും വൈദ്യവും സംബന്ധിച്ച നിരവധി ദേശീയ അന്തർദേശീയ സമിതികളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.