വ്യവസായികള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്കു തുടക്കമായി

 

പ്രധാനമന്ത്രി സുരക്ഷാ ബീമായോജന പദ്ധതിയുടെ ഗുണം

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ വ്യവസായികള്‍ക്കും, തൊഴിലാളികള്‍ക്കും ലഭ്യമാക്കുന്നതിതിന്റെ ഭാഗമായി കേരളാ ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലയിലെ എല്ലാ വ്യവസായികള്‍ക്കും, തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് പോളിസി ഉറപ്പാക്കുന്നു. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍വഹിച്ചു. ഇന്‍ഷുറന്‍ പദ്ധതിയുടെ 250 പേര്‍ക്കുള്ള ആദ്യ പ്രീമിയം തുക അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങി. ജില്ലയില്‍ 3500 വ്യവസായികള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍ക്കാണ് ഇന്‍ഷുറന്‍സ് ലഭ്യമാകാന്‍ പോകുന്നത്.

ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാരന്‍, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് മോര്‍ളി ജോസഫ്, സെക്രട്ടറി സി.ജി. ആന്റണി, മല്ലപള്ളി താലൂക്ക് പ്രസിഡന്റ് ബിജോയ് ജോണ്‍, അടൂര്‍ താലൂക്ക് പ്രസിഡന്റ് പ്രകാശ് ശര്‍മ്മ, കോഴഞ്ചേരി താലൂക്ക് പ്രസിഡന്റ് ഷാജി മാത്യു, തിരുവല്ല താലൂക്ക് സെക്രട്ടറി ടി.എ.എന്‍ ഭട്ടതിരി, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ, മാനേജര്‍ സി.ജി. മിനിമോള്‍ എന്നിവര്‍ പങ്കെടുത്തു.