Trending Now

വാഹനാപകടത്തില്‍ പന്തളം സ്വദേശികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

 

പന്തളം: കൊട്ടാരക്കര പനവേലിയില്‍ വാഹനാപകടത്തില്‍ പന്തളം സ്വദേശികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയില്‍ നിന്ന് ഉമയല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസും എതിര്‍ ദിശയില്‍ വന്ന കാറും കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം.

പന്തളം കടക്കാട് പള്ളി തെക്കേതിൽ നാസർ റാവുത്തകർ ഭാര്യ സജിലാ നാസർ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന മരുമകള്‍ സുമയ്യയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗൾഫിന് പോയ മകൻ ഷെഫിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ കൊണ്ട് ചെന്ന് വിട്ടിട്ട് തിരികെ വരുമ്പോഴാണ് അപകടം നടന്നത്

error: Content is protected !!