Trending Now

അമേരിക്കന്‍ മലയാളികള്‍ വെന്റിലേറ്ററുകള്‍ നല്‍കി

കോന്നി വാര്‍ത്ത ഡോട്ട് കോം : അമേരിക്കന്‍ മലയാളികളുടെ അഞ്ച് ചാരിറ്റി സംഘടനകള്‍ ചേര്‍ന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് രണ്ട് വെന്റിലേറ്ററുകള്‍ നല്‍കി. 10 ലക്ഷം രൂപ വീതം വിലമതിക്കുന്ന രണ്ടു വെന്റിലേറ്ററുകള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ച് ആശുപത്രിക്ക് കൈമാറി. ജില്ലാ കളക്ടര്‍ പി.ബി നൂഹ് അധ്യക്ഷത വഹിച്ചു.

ലവ് യുവര്‍ നെയ്ബര്‍, ഡ്രീം വിഷന്‍ ചാരിറ്റി, കേരള അസോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ ചാരിറ്റി, കെയര്‍ ആന്‍ഡ് ഷെയര്‍, സ്റ്റാന്‍ഡ് വിത്ത് കേരള എന്നീ അഞ്ച് ചാരിറ്റി സംഘടനകള്‍ ചേര്‍ന്നാണ് വെന്റിലേറ്ററുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ലവ് യുവര്‍ നെയ്ബര്‍ പ്രതിനിധികളായി ജോണ്‍, ആലീസ്, ഫിലിപ് മാമ്മന്‍ എന്നിവരും ഡ്രീം വിഷന്‍ ചാരിറ്റി പ്രതിനിധികളായ പ്രിയന്‍ മാത്യു, സജി ചേലക്കുഴി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജോണ്‍ റ്റൈറ്റസ്, ബോണി മാത്യു, ഓജസ് ജോണ്‍, ജ്യോതിഷ് നായര്‍, ഷിബു ബേബി, ആഷ്‌ലി ഇലഞ്ഞിക്കല്‍, ജോജോ കോട്ടയ്ക്കല്‍ എന്നീ സംഘടന ഫൗണ്ടര്‍മാര്‍ സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കാളികളായി. കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എസ്.പ്രതിഭ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ജെയ്‌സണ്‍ തോമസ്, ആര്‍എംഒ:ഡോ.ജീവന്‍, നഴ്‌സിംഗ് സൂപ്രണ്ടുമാരായ സി.എസ് ലതാകുമാരി, വസന്തകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.