Trending Now

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ബാഡ്ജ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി

 

കോന്നി വാര്‍ത്ത : രാഷ്ട്രപതിയുടെ മെഡലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി ജില്ലയ്ക്ക് അഭിമാനമായ ജില്ലാപോലീസ് മേധാവിക്ക് മറ്റൊരു അതുല്യ നേട്ടം. സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ ഏറ്റുവാങ്ങി. കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ നിയമത്തിനു മുന്നിലെത്തിച്ചതിന്റെ അംഗീകരമായാണ് ഇപ്പോള്‍ ബാഡ്ജ് ഓഫ് ഓണര്‍ ഉത്തരവായത്. സംസ്ഥാന പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്നുമാണ് ഏറ്റുവാങ്ങിയത്. ജില്ലാ പോലീസ് മേധാവി ഉള്‍പെടെ ആറു പേര്‍ക്കാണ് ജില്ലയില്‍ നിന്നും പുരസ്‌ക്കാരം ലഭിച്ചത്.

കൂടത്തായി കേസിന്റെ സമയത്തു കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയായിരുന്നു കെ.ജി സൈമണ്‍ കേസില്‍ നിര്‍ണായകമായ തുമ്പുണ്ടാക്കുകയും ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും ചെയ്തു. കേസ് അന്വേഷണത്തില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഉദ്യോഗസ്ഥനായ പത്തനംതിട്ട ജില്ലാപോലീസ് മേധാവി ഇത് ഉള്‍പെടെ 200 ല്‍ പരം ബഹുമതികള്‍ സ്വന്തമാക്കി ജില്ലയ്ക്കും, പോലീസിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. ജില്ലാപോലീസ് അഡിഷണല്‍ എസ്.പി എ.യു സുനില്‍കുമാര്‍, ജില്ലാ സൈബര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.ബി അരവിന്ദാക്ഷന്‍ നായര്‍, എസ്.സി.പി.ഒ മാരായ ശ്രീകുമാര്‍,അനൂപ് മുരളി, ആര്‍.ആര്‍ രാജേഷ് എന്നിവരും പുരസ്‌കാരങ്ങള്‍ഏറ്റുവാങ്ങി.

error: Content is protected !!