Trending Now

നേഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ നേഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം നടത്തും.

ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിനസന്ദേശമായ ഉത്തരവാദിത്വം പങ്കുവയ്ക്കാം, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം (ഗ്ലോബല്‍ സോളിഡാരിറ്റി ആന്‍ഡ് ഷെയേഡ് റെസ്‌പോണ്‍സിബിലിറ്റി) എന്ന വിഷയത്തിലാണ് ഷോര്‍ട്ട് ഫിലിം തയാറാക്കേണ്ടത്. ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം അഞ്ച് മിനിട്ടില്‍ കൂടരുത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു മൊബൈല്‍ഫോണിലോ മറ്റ് ക്യാമറകളിലോ ഷൂട്ട്് ചെയ്യാം. അഭിനേതാക്കളുടെ എണ്ണം എത്ര വേണമെങ്കിലുമാകാം.

പൂര്‍ണ്ണമായും വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തില്‍ വേണം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍. ഷോര്‍ട്ട് ഫിലിമിന് ഇഷ്ടമുളള പേര് നല്‍കാം.
പൂര്‍ത്തിയാക്കിയ ഫിലിമുകള്‍ ഈ മാസം 28 ന് മുന്‍പ് [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്ക്് അയയ്ക്കാം. ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും നല്‍കും. പങ്കെടുക്കുന്ന എല്ലാ നേഴ്‌സിംഗ് കോളജുകള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

error: Content is protected !!