ഒപ്പം ഉണ്ടായിരുന്നു ഇനിയും ഉണ്ടാകും എന്നുള്ള ആപ്ത വാക്ക്യം ചേരുന്നത്
എളിയവനില്‍ എളിയവനായ റോജി എബ്രഹാം എന്ന ഈ ചെറുപ്പക്കാരനാണ് .
കോന്നിയുടെ വികസനത്തില്‍ എന്നും തേരാളിയായ മുന്‍ എം എല്‍ എ യും നിലവിലെ
ആറ്റിങ്ങല്‍ എം പിയുമായ അഡ്വ അടൂര്‍ പ്രകാശില്‍ നിന്നും ജനകീയ വികസനത്തിന്‍റെ ആദ്യ
പാഠം നുകര്‍ന്നു കൊണ്ടാണ് റോജി ജനപ്രതിനിധിയായത് .
പഠന കാലയളവില്‍ കെ എസ്സ് യു എന്ന വിദ്യാര്‍ഥി സംഘടനയിലൂടെ ജന സേവനത്തില്‍
എത്തപ്പെട്ട റോജിയുടെ നാള്‍ വഴികള്‍ ഏറെ ദുഷ്കരം നിറഞ്ഞതായിരുന്നു .
താഴെകിടയുള്ള കുടുംബത്തില്‍ നിന്നും ജന സേവനത്തിന്‍റെ നടപ്പ് വഴികളിലൂടെ ജന
ഹൃദയത്തിലെ തണലിലൂടെ ഓരോ ചുവടും മുന്നോട്ട് വെക്കുമ്പോഴും പിന്നിട്ട
വഴിയിലേക്ക് നോക്കുകയും അവിടെ ഉള്ള സ്നേഹനിധികള്‍ക്ക് തന്നാല്‍ കഴിയുന്ന
സഹായം ഇരുകയ്യാലെയും നല്‍കുന്ന റോജി എന്ന ചെറുപ്പക്കാരനിലെ നന്‍മകള്‍ ആണ്
റോജി എബ്രഹാമിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയത് .
കോന്നി ഗ്രാമ പഞ്ചായത്ത് അംഗം ,കോന്നി ബ്ലോക്ക് പഞ്ചായത്തംഗം കോണ്‍ഗ്രസ്സിലെ
വിവിധ സ്ഥാനം എന്നിവ ഓരോ കാലത്തും റോജിയെ തേടിയെത്തി . ഒരു ജന പ്രതിനിധി
എങ്ങനെ ആകണം എന്നു റോജി കാണിച്ചു തന്നു . തന്നെ ജനം ഏല്‍പ്പിച്ച കര്‍ത്തവ്യം നൂറു
ശതമാനവും പാലിക്കാന്‍ റോജി ശ്രമിച്ചു .ഇന്ന് ഇപ്പോള്‍ കോന്നി പഞ്ചായത്ത്
എലിയറക്കല്‍ പന്ത്രണ്ടാം വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ഥിയാണ് റോജി എബ്രഹാം .
വാര്‍ഡിലെ വികസനം എങ്ങനെ വേണം എന്ന് റോജി ഇന്നേ മനസ്സില്‍ കുറിച്ചു .
ചിലകാര്യങ്ങള്‍ റോജി എബ്രഹാം പറയുന്നു . വാര്‍ഡിലെ ജനം തന്നെ കൈ വിടില്ലെന്ന
ഉറച്ച വിശ്വാസത്തില്‍ റോജി ഓരോ വോട്ടര്‍മാരെയും നേരില്‍ കണ്ടു വിഷയങ്ങള്‍
ചോദിച്ചറിയുന്നു . നല്ല നാളയുടെ കിരണം വാര്‍ഡില്‍ വീശുവാന്‍ അനുഗ്രഹം വാങ്ങുന്നു .