Trending Now

കോവിഡ് പ്രതിരോധം: ശബരിമലയില്‍ തെര്‍മല്‍ സ്‌കാന്‍ സംവിധാനം ഏര്‍പ്പെടുത്തി

Spread the love

 

അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം /ശബരിമല സ്പെഷ്യല്‍ എഡിഷന്‍

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തരുടെയും സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തെര്‍മല്‍ സ്‌കാന്‍ സംവിധാനം ഏര്‍പ്പെടുത്തി.

തെര്‍മല്‍ സ്‌കാനില്‍ ഒരാളുടെ താപനില കൂടുതലായി രേഖപ്പെടുത്തിയാല്‍ ഉടന്‍തന്നെ ആശുപത്രിയില്‍ നിരീക്ഷണത്തിനു വിധേയരാവണം.വലിയ നടപ്പന്തല്‍, സന്നിധാനം, ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന ഗേറ്റ്, പോലീസ് മെസ്, ദേവസ്വം മെസ് തുടങ്ങിയ സ്ഥലങ്ങളില്‍ തെര്‍മല്‍ സ്‌കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്തരുമായി കൂടുതല്‍ സമ്പര്‍ക്കം വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളായ പതിനെട്ടാം പടി, വഴിപാട് കൗണ്ടറുകള്‍, സന്നിധാനം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളും നല്‍കിയിട്ടുണ്ടെന്നും എല്ലാ ഭക്തരും ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു.

error: Content is protected !!