കോന്നി വാര്‍ത്ത : കോന്നി ഗ്രാമപഞ്ചായത്തില്‍ തുടര്‍ ഭരണം കിട്ടുമെന്ന പ്രതീക്ഷയില്‍ യു ഡി എഫ് സ്ഥാനാര്‍ഥികളെ അണിനിരത്തി എങ്കിലും സീറ്റ് ലഭിക്കാത്തവര്‍ സ്വന്തമായി പത്രിക നല്‍കുകയും പത്രിക പിന്‍ വലിക്കണം എന്നുള്ള ഡി സി സി പ്രസിഡന്‍റ് ബാബു ജോര്‍ജിന്‍റെ അന്ത്യ ശാസനം അനുസരിക്കാതെ ഇരിക്കുകയും ചെയ്തതോടെ ഇവര്‍ വിമത സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്നു .
കോന്നി ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ യു ഡി എഫ് വിമതന്‍മാര്‍ അരയും തലയും മുറുക്കി രംഗത്ത് ഉണ്ട് . രണ്ടാംവാര്‍ഡില്‍ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തമ്മില്‍ കടുത്ത മല്‍സരം ആണ് . യു ഡി എഫ് ഔദ്യോധിക സ്ഥാനാര്‍ഥി തോമസ് കാലായിലിന് എതിര്‍ ചേരിയില്‍ നിന്നല്ല ഭീഷണി സ്വന്തം പാര്‍ട്ടിയുടെ നേതാവ് ഇപ്പോള്‍ റിബല്‍ സ്ഥാനാര്‍ഥി ആണ് . മുന്‍ പഞ്ചായത്ത് മെംബര്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ഷീജ അബ്രഹാം ആണ് പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടുകൊണ്ട് വോട്ട് അഭ്യര്‍ഥിക്കുന്നത് .യു ഡി എഫിന്‍റെ കുത്തക വാര്‍ഡില്‍ യു ഡി എഫ് വോട്ടുകള്‍ ഇരുവര്‍ക്കുമായി വീതിച്ചു പോയാല്‍ ഇടതു പക്ഷത്തിന് മുതല്‍കൂട്ടാകും .
മൂന്നാം വാര്‍ഡിലെയും അവസ്ഥ ഇത് തന്നെയാണ് . യു ഡി എഫ് സ്ഥാനാര്‍ഥി എലിസബത്ത് ചെറിയാന് ഭീഷണി കോണ്‍ഗ്രസ് പ്രവര്‍ത്തക സിജി സാബു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു എന്നതാണ് .
അഞ്ചാം വാര്‍ഡില്‍ യു ഡി എഫിലെ പി വി ജോസഫിന് വിമതനായി കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന റോജി ബേബി മല്‍സരിക്കുന്നു
ഏഴാം വാര്‍ഡിലെയും അവസ്ഥ ഇതേ നിലയില്‍ ആണ് . യു ഡി എഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗംസ്ഥാനാര്‍ഥി സുജ ഈപ്പന് എതിരെ കേരള കോണ്‍ഗ്രസ്സിലെ മുന്‍ പഞ്ചായത്ത് അംഗം സിനി തോമസ് മല്‍സരിക്കുന്നു .
പന്ത്രണ്ടാം വാര്‍ഡ് എലിയറക്കലില്‍ മുന്‍ ബ്ളോക്ക് മെംബര്‍ റോജി എബ്രാഹാമിന് എതിരെ കോണ്‍ഗ്രസ് മുന്‍ സജീവ പ്രവര്‍ത്തകനുംമുന്‍ വാര്‍ഡ് പ്രസിഡന്‍റുമായിരുന്ന കെ സി രാജ ശേഖരന്‍ നായര്‍റിബലായി മല്‍സരിക്കുന്നു .
യു ഡി എഫിലെ റിബലുകള്‍ ഔദ്യോധിക സ്ഥാനാര്‍ഥികള്‍ക്ക് വലിയ ഭീക്ഷണി സൃഷ്ടിക്കുന്നു എങ്കിലും കോന്നിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം കണ്ടു മൌനത്തില്‍ ആണ് .