Trending Now

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരരംഗത്തുള്ളത് 60 പേര്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരരംഗത്തുള്ളത് 60 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോഴാണ് മത്സരരംഗത്തുള്ളവരുടെ ചിത്രം വ്യക്തമായത്. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്ക് മത്സരിക്കുന്നതിനായി 147 പത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ 3 പത്രികകള്‍ നിരസിച്ചിരുന്നു. ബാക്കി 144 പത്രികകളില്‍ 76 പേരാണുണ്ടായിരുന്നത്. അതില്‍ 16 പേര്‍ പത്രികകള്‍ പിന്‍വലിച്ചതോടെയാണ് അന്തിമ പട്ടികയില്‍ 60 സ്ഥാനാര്‍ഥികളായത്.

ജില്ലാ പഞ്ചായത്തിലേക്ക് കൂടുല്‍ പേര്‍ മത്സരിക്കുന്നത് റാന്നി ഡിവിഷനിലേക്ക്

ജില്ലാ പഞ്ചായത്തില്‍ ഏറ്റവും കൂടുല്‍ പേര്‍ മത്സരരംഗത്തുള്ളത് റാന്നി ഡിവിഷനിലാണ്. ഏഴുപേരാണ് റാന്നി ഡിവിഷനിലേക്ക് മത്സരിക്കുന്നത്. ഒരാള്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്. പുളിക്കീഴ്, മല്ലപ്പള്ളി, ആനിക്കാട്, ചിറ്റാര്‍, മലയാലപ്പുഴ, കൊടുമണ്‍, പള്ളിക്കല്‍, കോഴഞ്ചേരി ഡിവിഷനുകളിലേക്ക് മൂന്നുപേര്‍ വീതമാണ് മത്സരരംഗത്തുള്ളത്. അങ്ങാടി, കോന്നി, പ്രമാടം, കുളനട, ഇലന്തൂര്‍, കോയിപ്രം ഡിവിഷനുകളിലേക്ക് നാലുപേര്‍ വീതവും, ഏനാത്ത് ഡിവിഷനിലേക്ക് അഞ്ചുപേരും മത്സരിക്കുന്നുണ്ട്.

കോന്നി, ഏനാത്ത്, ഇലന്തൂര്‍ എന്നിവടങ്ങളില്‍ രണ്ടുപേര്‍ വീതവും ആനിക്കാട്, അങ്ങാടി, ചിറ്റാര്‍, പ്രമാടം, കൊടുമണ്‍, പള്ളിക്കല്‍, കുളനട, കോഴഞ്ചേരി, കോയിപ്രം ഒരാള്‍ വീതവും പത്രിക പിന്‍വലിച്ചു.

error: Content is protected !!