കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് അരുവാപ്പുലം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച സന്തോഷ് കുമാറിന്റെ പത്രിക വരണാധികാരി തള്ളി .
പത്തനംതിട്ട പൊതുമരാമത്തു എ എക്സ് ഐ സലീനയാണ് ആണ് അരുവാപ്പുലം വരണാധികാരി . പരാതി ഉന്നയിച്ച് കൊണ്ട് പത്രിക തള്ളണം എന്നു പറഞ്ഞ സി പി ഐ എം അരുവാപ്പുലംലോക്കല് കമ്മറ്റി അംഗത്തെ ചില കോണ്‍ ഗ്രസ്സ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു എന്നു ശിവകുമാര്‍ പത്തനംതിട്ട പോലീസില്‍ പരാതി നല്കി .ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു .വരണാധികാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് മേല്‍നടപടി സ്വീകരിക്കും