കേന്ദ്രസർക്കാരിന്റെയും എംപ്ലോയ്‌മെന്റ് വകുപ്പിന്റെയും കേരള സർവകലാശാലയുടെയും സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഓൺലൈനായി സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്ലസ്ടുവോ അതിലും ഉയർന്ന യോഗ്യതയോ ഉള്ളവർക്ക് തൊഴിൽ അവസരമുണ്ട്. ഒരു പ്രമുഖ കമ്പനിയിലെ 30 ഓളം ഒഴിവുകളിലേക്ക് നിയമനം നടത്തും. താത്പര്യമുള്ളവർ നവംബർ 22ന് മുമ്പ് https://bit.ly/2K2buDN ൽ പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: ഫോൺ: 0471 2304577.