Trending Now

ഇടമണ്‍-കൊച്ചി: നഷ്ടപരിഹാര തുക വിതരണം

 

കോന്നി വാര്‍ത്ത : ഇടമണ്‍-കൊച്ചി 400 കെ.വി പ്രസരണ ലൈന്‍ നിര്‍മ്മാണാവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര തുക വിതരണം-പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. പവര്‍ സെക്രട്ടറി ദിനേഷ് അറോറയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

255 ടവറുകള്‍ സ്ഥാപിച്ചതില്‍ 243 ടവറുകള്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ നഷ്ടപരിഹാര തുക കൈമാറേണ്ടിയിരുന്നു. ഇതില്‍ 224 കക്ഷികള്‍ക്ക് തുക വിതരണം ചെയ്തു. വൃക്ഷ – വിളകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് 2154 പേരില്‍ 1939 കക്ഷികള്‍ക്ക് പവര്‍ ഗ്രിഡ് നഷ്ടപരിഹാരം നല്‍കി. 151 നഷ്ടപരിഹാര കേസുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. കോറിഡോര്‍ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് 56 ടവറുകള്‍ സ്ഥിതിചെയ്യുന്ന ഇടങ്ങളിലെ കൈവശ കക്ഷികള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി.

എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ ടി.എസ്. ജയശ്രീ, എല്‍ എ സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ.എച്ച് മുഹമ്മദ് നവാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!