Trending Now

പ്രായം തികയാൻ നവംബര്‍ 18 വരെ കാത്തിരിക്കുകയാണ് കോന്നി അരുവാപ്പുലത്തെ ഇടതു സ്ഥാനാര്‍ഥി

കോന്നി വാര്‍ത്ത ഡോട്ട് കോം : നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള പ്രായം തികയാൻ നവംബര്‍ 18 വരെ കാത്തിരിക്കുകയാണ് കോന്നി അരുവാപ്പുലത്തെ ഇടതു സ്ഥാനാര്‍ഥി . അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി രേഷ്മ മറിയം റോയി കോന്നി മണ്ഡലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാകും .

പതിനൊന്നാം വാർഡിലെ ഇടത് സ്ഥാനാർത്ഥിയായ രേഷ്മ മറിയം റോയിക്ക് നവംബർ പതിനെട്ടിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായം തികയുകയുള്ളൂ. 21 തികഞ്ഞ് പിറ്റേ ദിവസം തന്നെ നോമിനേഷൻ കൊടുക്കുന്ന ആദ്യ സ്ഥാനാർത്ഥിയാവും രേഷ്മ.ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമാണ് . നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 19നാണ്. ഇതിന് തലേ ദിവസമാണ് രേഷ്മയ്ക്ക് 21 വയസ് തികയുന്നത്. തൊട്ടുപിന്നാലെ നാമനിർദേശ പത്രിക സമർപ്പിക്കാനാണ് തീരുമാനം.