പാലാ, കോതമംഗലം, മലപ്പുറം മുനിസിപ്പാലിറ്റികൾ, കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ അയിരൂർ, മൈലപ്ര ഗ്രാമ പഞ്ചായത്തുകൾ, എറണാകുളം ജില്ലയിലെ കാലടി, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തുകൾ, പറവൂർ ബ്ലോക്ക് പഞ്ചായത്ത,് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ നിയോജക മണ്ഡലങ്ങൾ/വാർഡുകൾ നിർണ്ണയിക്കാൻ പുനർവിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
ഇന്ന് (നവംബർ 11) നറുക്കെടുപ്പ് നടത്താനാണ് നിർദ്ദേശം. മുനിസിപ്പാലിറ്റികളിൽ അതത് നഗരകാര്യ ജോയിന്റ് ഡയറക്ടർമാരെയും ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലേക്കായി നിയോജകമണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണ സ്ഥാനങ്ങൾ ആവർത്തനക്രമമനുസരിച്ച് നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്ന പ്രക്രിയ പൂർത്തീകരിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പുനർ വിജ്ഞാപനം നടത്തിയത.്