കോന്നിവാര്‍ത്ത ഡോട്ട് കോം : മൂന്നു ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടും ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കാന്‍ കോന്നി മുത്തൂറ്റ് ഹോണ്ട അധികാരികള്‍ക്കോ ആരോഗ്യവകുപ്പിനോ കഴിഞ്ഞില്ല എന്ന് ആക്ഷേപം ഉയര്‍ന്നു .
കോന്നി ആനക്കൂട് റോഡിലെ ഇരുചക്ര വാഹന ഷോറൂമിലെ മൂന്നു ജീവനക്കാര്‍ക്കാണ് ഏതാനും ദിവസം മുന്നേ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് മൂന്നു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്നു സ്ഥാപനത്തില്‍ എത്തിയ ആളുകളോട് സ്വയം നിരീക്ഷണത്തില്‍ പോകുവാന്‍ ഷോറൂമില്‍ നിന്നും ആവശ്യം ഉന്നയിച്ചുഎങ്കിലും ഇത്തരം ആളുകള്‍ സ്വയം നിരീക്ഷണത്തില്‍ ആണോ എന്നു തിരക്കുവാന്‍ പോലും അധികാരികള്‍ക്ക് കഴിഞ്ഞില്ല എന്നും പരാതി ഉയര്‍ന്നു .
മൂന്നു ജീവനകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഷോ റൂം മാനേജര്‍ ഷൈനുവടക്കാം 4 പേര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ആണെന്ന് ഷോ റൂം മാനേജര്‍ ഷൈനു തന്നെ പറഞ്ഞു . ഷോ റൂം സ്ഥാപന മേല്‍നോട്ടത്തില്‍ തന്നെ അണുവിമുക്തമാക്കിയെന്നുള്ള അറിവ് ഉണ്ടെന്ന് കോന്നി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബു “കോന്നി വാര്‍ത്ത ഡോട്ട് കോമിനോടു ” പ്രതികരിച്ചു . എന്നാല്‍ ആരോഗ്യ വകുപ്പില്‍ നിന്നും ഉള്ള കോവിഡ് മാര്‍ഗ നിര്‍ദേശം സ്ഥാപന ജീവനക്കാര്‍ക്കോ അന്നേ ദിനം സ്ഥാപനത്തില്‍ എത്തിയ ആളുകള്‍ക്കൊ നല്‍കിയില്ല എന്നും വ്യാപക പരാതി ഉണ്ട് .
മൂന്നു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് അറിയാതെ നിരവധിയാളുകള്‍ ഈ ഷോറൂമില്‍ ഒരാഴ്ചയായി വന്നിരുന്നു . ഇത് വലിയതോതില്‍ രോഗവ്യാപനത്തിനു കാരണമാകുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നു. കോവിഡ് ലക്ഷണങ്ങള്‍ ഉള്ള മുഴുവന്‍ ജീവനക്കാരെയും ഗ്രഹ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കണം എന്നും സ്ഥാപനം അടച്ചിട്ടുകൊണ്ട് അണു വിമുക്തമാക്കണം എന്നുള്ള ആരോഗ്യ വകുപ്പ് നിര്‍ദേശം ആരോഗ്യ വകുപ്പ് തന്നെ പാലിച്ചില്ല എന്ന പരാതിയും ഉണ്ട് .
കോന്നി മുത്തൂറ്റ് ഹോണ്ടയിലെ മൂന്നു ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടും ആരോഗ്യപ്രവര്‍ത്തകരും പോലീസും നേരിട്ടു ഒരുനടപടിയും സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത് . സ്ഥാപന മേല്‍നോട്ടത്തില്‍ സ്ഥാപനം അണു വിമുക്തമാക്കി എന്നാണ് കോന്നി ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബു പറയുന്നതു . ഇതിന് ആരോഗ്യ വകുപ്പ് മേല്‍നോട്ടം വഹിച്ചില്ല എന്നാണ് മറ്റൊരു പരാതി .
ചെറിയൊരു വ്യാപാരസ്ഥാപനത്തില്‍ എത്തിയ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ ആ വ്യാപാരസ്ഥാപനം പൂട്ടിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തും. പരിശോധനയും ഫൈനും അടിച്ചേല്‍പ്പിക്കുന്നത് കൂടാതെ കൊലപാതകിയോടെന്ന നിലയിലുള്ള പെരുമാറ്റവും ഉണ്ടാകും. ഇവിടെ ആഴ്ച ഒന്നു കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ക്ക് മൌനമാണ്. ആദ്യം ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ മറ്റു രണ്ടുപേരിലേക്ക് കൂടി രോഗം പടര്‍ന്നു.
എല്ലാ ജീവനക്കാരെയും പരിശോധനക്ക് വിധേയമാക്കിയാല്‍ രോഗവ്യാപനത്തിന്‍റെ യഥാര്‍ഥ തീവ്രത അറിയാന്‍ കഴിയും. കൂടാതെ കഴിഞ്ഞ ഒരാഴ്ചയായി നിരവധിയാളുകള്‍ ഈ ഷോറൂമില്‍ കയറിയിറങ്ങിയിട്ടുണ്ട്. ഇവര്‍ എല്ലാം തന്നെ ഗ്രഹ നിരീക്ഷണത്തില്‍ ആണോ എന്നറിയുവാന്‍ അടിയന്തിര നടപടി വേണം . ഈ സ്ഥാപന കെട്ടിടത്തില്‍ ത്തന്നെയാണ് കോന്നി എം എല്‍ എ യുടെയും ഓഫീസ് .കോന്നി ആര്‍ റ്റി ഓഫീസ് ഉത്ഘാടന സമയത്ത് ഒരു ജീവനകാരന് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ കോന്നി എം എല്‍ എ ,എം പി യടക്കമുള്ള ജന പ്രതിനിധികളും ജീവനകാരും സ്വയം നിരീക്ഷണത്തില്‍ പോവുകയും ആര്‍ റ്റി ഓഫീസ് 7 ദിവസം അടച്ചിട്ടു . എന്നാല്‍ കോന്നി മുത്തൂറ്റ് ഹോണ്ട അടച്ചിട്ടില്ല എന്നാണ് പരാതി . കോന്നി പോലീസും ആരോഗ്യ വകുപ്പും ഉടന്‍ നടപടി സ്വീകരിക്കണം എന്നു സ്ഥല വാസികള്‍ ആവശ്യം ഉന്നയിച്ചു . ഇത് സംബന്ധിച്ചു കോന്നി ആരോഗ്യ വകുപ്പില്‍ ഇതുവരെ പരാതി ലഭിച്ചില്ലാ എന്നു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബു പറഞ്ഞു .
കോവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നിയമങ്ങള്‍ എല്ലാ ആളുകള്‍ക്കും ബാധകമാണ് .ഇത് അനുസരിക്കുന്നുണ്ടോ എന്ന് കണ്ടെത്തുവാന്‍ പോലീസിനെ ആണ് ചുമതല ഏല്‍പ്പിച്ചത് . ഈ വിഷയത്തില്‍ ജനങ്ങള്‍ക്ക് ഉള്ള ആശങ്ക പരിഹരിക്കാന്‍ അധികാരികള്‍ തയാറാകണം .