കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിയുടെ താണ്ഡവം രൂക്ഷമെങ്കിലും മുന്നണികള്‍ തങ്ങളുടെ വിജയ സാധ്യത ഉള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തി കഴിഞ്ഞു . പേരുകള്‍ രണ്ടു ദിവസത്തിന് ഉള്ളില്‍ പ്രഖ്യാപിക്കും . ഉപരി നേതാക്കളില്‍ നിന്നും ഉറപ്പ് ലഭിച്ചത്തോടെ ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഉള്ളവര്‍ വീടുകള്‍ കയറി വോട്ട് അഭ്യര്‍ഥിച്ച് തുടങ്ങി . ഇക്കുറി ഓരോ വാര്‍ഡിലും പരമാവധി വോട്ടുകള്‍ ചെയ്യും .കോവിഡ് മൂലം അന്യ സംസ്ഥാനത്ത് പഠിച്ച വിദ്യാര്‍ഥികളും പ്രവാസികളും നാട്ടില്‍ ഉണ്ട് .ഇതിനാല്‍ പരമാവധി വോട്ടുകള്‍ ഓരോ ബൂത്തിലും ലഭിക്കും .
ജില്ലയിലെ കണക്കുകള്‍
പത്തനംതിട ജില്ലയിലുള്ളത് എട്ട് ബ്ലോക്ക് പഞ്ചായത്തുകൾ – മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്പുറം, ഇലന്തൂർ, റാന്നി, കോന്നി, പന്തളം, പറക്കോട്.
ഇതിൽ കോയിപ്പുറം, റാന്നി, പന്തളം, പറക്കോട് ബ്ലോക്കുകളിൽ എൽഡിഎഫും മല്ലപ്പള്ളി, പുളിക്കീഴ്, ഇലന്തൂർ, കോന്നി എന്നിവിടങ്ങളിൽ യുഡിഎഫും ഭരിക്കുന്നു.
ബ്ലോക്ക് പഞ്ചായത്തുകളിൽ, 15 വാർഡുള്ള പറക്കോട് ഒഴികെ ബാക്കി എല്ലാ ബ്ലോക്കുകൾക്കും വാർഡുകൾ 13. ആകെ ബ്ലോക്ക് വാർഡുകൾ 106. ബൂത്തുകൾ 1326.
ഇലന്തൂർ, കോന്നി, മല്ലപ്പള്ളി, പറക്കോട് ബ്ലോക്കുകൾക്ക് കീഴിൽ ഏഴ് വീതം ഗ്രാമപഞ്ചായത്തുകളും പുളിക്കീഴ്, പന്തളം ബ്ലോക്കുകളുടെ കീഴിൽ അഞ്ച് ഗ്രാമപഞ്ചായത്തുകളും കോയിപ്പുറത്തിനു കീഴിൽ ആറു ഗ്രാമപഞ്ചായത്തുകളും റാന്നിയുടെ കീഴിൽ ഒമ്പത് ഗ്രാമപഞ്ചായത്തുകളുമുണ്ട്.
കോന്നി
ആകെ 181 ബൂത്തുകൾ, 13 വാർഡുകൾ. ഭരണം യുഡിഎഫ്.
ഉൾപ്പെടുന്ന പഞ്ചായത്തുകൾ: അരുവാപ്പുലം, കോന്നി, മലയാലപ്പുഴ, മൈലപ്ര, പ്രമാടം, തണ്ണിത്തോട്.
ബ്ലോക്കിലെ കക്ഷിനില: സിപിഐ എം 3, കോൺഗ്രസ് 9, സിപിഐ 1.
വാർഡുകൾ: മൈലപ്ര, മലയാലപ്പുഴ, കോന്നി താഴം, അതുമ്പുംകുളം, തണ്ണിത്തോട്, വകയാർ, അരുവാപ്പുലം, കോന്നി, വി കോട്ടയം, കൈപ്പട്ടൂർ, വള്ളിക്കോട്, പ്രമാടം, ഇളകൊള്ളൂർ.
മല്ലപ്പള്ളി
ആകെ 13 ഡിവിഷനുകളിലായി 163 ബൂത്തുകളുള്ള ബ്ലോക്ക്. നിലവിൽ ഭരണം യുഡിഎഫ്.
ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ: ആനിക്കാട്, കല്ലൂപ്പാറ, കവിയൂർ, കൊറ്റനാട്, കോട്ടാങ്ങൽ, കുന്നന്താനം, മല്ലപ്പള്ളി.
ബ്ലോക്കിലെ കക്ഷിനില – സിപിഐ എം 3, കോൺഗ്രസ് 5, കേരള കോൺഗ്രസ് എം 2, ജെഡി (എസ്), സിപിഐ, സ്വതന്തൻ ഒന്ന് വീതം.
വാർഡുകൾ: മുക്കൂർ, ആനിക്കാട്, പുന്നവേലി, കോട്ടാങ്ങൽ, കൊറ്റനാട്, ചാലപ്പള്ളി, കീഴ്‌വായ്‌പൂർ, മല്ലപ്പള്ളി, മടുക്കോലി, കല്ലൂപ്പാറ, കവിയൂർ, കോട്ടൂർ, കുന്നന്താനം.
പുളിക്കീഴ്
പതിമൂന്ന് ഡിവിഷനുകളിലായി 111 ബൂത്തുകൾ. നിലവിൽ ഭരണം യുഡിഎഫ്.
ഉൾപ്പെടുന്ന പഞ്ചായത്തുകൾ: കടപ്ര, കുറ്റൂർ, നെടുമ്പ്രം, നിരണം, പെരിങ്ങര.
ബ്ലോക്കിലെ കക്ഷിനില: സിപിഐ എം 4, കോൺഗ്രസ് 5, കേരള കോൺഗ്രസ് എം 2, ബിജെപി, എൻസിപി ഒന്ന് വീതം.
വാർഡുകൾ: ചാത്തങ്കേരി, മേപ്രാൽ, കാരയ്‌ക്കൽ, പുളിക്കീഴ്, വെൺപാല, കുറ്റൂർ, ഓതറ, പരുമല, കടപ്ര, നിരണം, കൊമ്പങ്കേരി, കണ്ണശ്ശ, നെടുമ്പ്രം.
കോയിപ്പുറം
പതിമൂന്ന് വാർഡുകളിലായി 153 ബൂത്തുകൾ. നിലവിൽ ഭരണം എൽഡിഎഫ്.
ഉൾപ്പെടുന്ന പഞ്ചായത്തുകൾ: അയിരൂർ, ഇരവിപേരൂർ, എഴുമറ്റൂർ, കോയിപ്രം, പുറമറ്റം, തോട്ടപ്പുഴശ്ശേരി.
ബ്ലോക്കിലെ കക്ഷിനില: സിപിഐ എം 5, കോൺഗ്രസ് 4, കേരള കോൺഗ്രസ് എം 2, സിഎംപി, ബിജെപി ഒന്ന് വീതം.
വാർഡുകൾ: ഇരവിപേൂർ, പുറമറ്റം, തെള്ളിയൂർ, എഴുമറ്റൂർ, ഇടയ്‌ക്കാട്, പ്ലാങ്കമൺ, അയിരൂർ, ചരൽക്കുന്ന്, മാരാമൺ, പുല്ലാട്, പൂവത്തൂർ, ഓതറ, നന്നൂർ.
ഇലന്തൂർ
പതിമൂന്ന് വാർഡുകളിലായി 142 ബൂത്തുകൾ. നിലവിൽ ഭരണം യുഡിഎഫ്.
ഉൾപ്പെടുന്ന പഞ്ചായത്തുകൾ: ചെന്നീർക്കര, ചെറുകോൽ, ഇലന്തൂർ, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, നാരങ്ങാനം, ഓമല്ലൂർ.
ബ്ലോക്കിലെ കക്ഷിനില: സിപിഐ എം 2, കോൺഗ്രസ് 5, കേരള കോൺഗ്രസ് എം 2, സിപിഐ 2, എൻസിപി, സിഎംപി ഒന്ന് വീതം.
വാർഡുകൾ: കോഴഞ്ചേരി, ചെറുകോൽ, കീക്കൊഴൂർ, കടമ്മനിട്ട, നാരങ്ങാനം, പരിയാരം, പ്രക്കാനം, പുത്തൻപീടിക, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, കുഴിക്കാല, മല്ലപ്പുഴശ്ശേരി.
റാന്നി
പതിമൂന്ന് വാർഡുകൾ, 209 ബൂത്തുകൾ. നിലവിൽ ഭരണം എൽഡിഎഫ്.
ഉൾപ്പെടുന്ന പഞ്ചായത്തുകൾ: ചിറ്റാർ, നാറാണംമൂഴി, റാന്നി, റാന്നി –-അങ്ങാടി, റാന്നി –- പഴവങ്ങാടി, റാന്നി പെരുനാട്, സീതത്തോട്, വടശ്ശേരിക്കര, വെച്ചൂച്ചിറ.
ബ്ലോക്കിലെ കക്ഷിനില: സിപിഐ എം 6, കോൺഗ്രസ് 3, സിപിഐ 3, സ്വതന്ത്രൻ ഒന്ന്.
വാർഡുകൾ: മക്കപ്പുഴ, പഴവങ്ങാടി, നാറാണംമൂഴി, വെച്ചൂച്ചിറ, കൊല്ലമുള, പെരുനാട്, ആങ്ങമൂഴി, സീതത്തോട്, ചിറ്റാർ, വടശ്ശേരിക്കര, വലിയകുളം, റാന്നി, അങ്ങാടി.
പന്തളം
ആകെ 111 ബൂത്തുകൾ, 13 വാർഡുകൾ. ഭരണം എൽഡിഎഫ്.
ഉൾപ്പെടുന്ന പഞ്ചായത്തുകൾ: ആറന്മുള, കുളനട, മെഴുവേലി, പന്തളം തെക്കേക്കര, തുമ്പമൺ.
ബ്ലോക്കിലെ കക്ഷിനില: സിപിഐ എം 6, കോൺഗ്രസ് 6, സിപിഐ ഒന്ന്.
വാർഡുകൾ: ആറാട്ടുപുഴ, ആറന്മുള, മൂലൂർ, തുമ്പമൺതാഴം, തുമ്പമൺ, തട്ടയിൽ, പൊങ്ങലടി, വിജയപുരം, കുളനട, ഉള്ളന്നൂർ, മെഴുവേലി, വല്ലന, നീർവിളാകം.
പറക്കോട്
ഏറ്റവും വലിയ ബ്ലോക്ക്. വാർഡുകൾ 15, ബൂത്തുകൾ 256. ഭരണം എൽഡിഎഫ്.
ഉൾപ്പെടുന്ന പഞ്ചായത്തുകൾ: കലഞ്ഞൂർ, കൊടുമൺ, ഏനാദിമംഗലം, ഏഴംകുളം, ഏറത്ത്, കടമ്പനാട്, പള്ളിക്കൽ.
ബ്ലോക്കിലെ കക്ഷിനില: സിപിഐ എം 8, കോൺഗ്രസ് 4, സിപിഐ 3.
വാർഡുകൾ: പള്ളിക്കൽ, പഴകുളം, പെരിങ്ങനാട്, വടക്കേടത്തുകാവ്, ഏഴംകുളം, കൊടുമൺ, അങ്ങാടിക്കൽ, നെടുമൺകാവ്, കൂടൽ, കലഞ്ഞൂർ, ഇളമണ്ണൂർ, കൈതപ്പറമ്പ്, ഏനാത്ത്, വേലുത്തമ്പി ദളവ, കടമ്പനാട്.