Trending Now

പഴവങ്ങാടി പഞ്ചായത്തിലെ ബൃഹത്തായ കുടിവെള്ള പദ്ധതിക്ക് തുടക്കമായി

 

പഴവങ്ങാടി പഞ്ചായത്തിലെ എല്ലാ വീടുകള്‍ക്കും കുടിവെള്ളമെത്തിക്കുന്ന ബൃഹത്തായ പദ്ധതിക്ക് മാടത്തുംപടിയില്‍ തുടക്കമായി. ഡബ്ല്യു ചര്‍ച്ചിനു സമീപമുള്ള വീട്ടില്‍ പൈപ്പ് കണക്ഷന്‍ നല്‍കിയാണ് ഈ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് അധ്യക്ഷനായി.
ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1050 കണക്ഷനുകളാണ് ആദ്യഘട്ടം നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ അവശേഷിക്കുന്ന 2987 കുടുംബങ്ങള്‍ക്ക് ഹൗസ് കണക്ഷന്‍ നല്‍കാനായി 14 കോടി രൂപയുടെ പദ്ധതി തയാറാക്കി അംഗീകാരത്തിന് നല്‍കി. ആകെയുള്ള 6560 ഭവനങ്ങളില്‍ പൈപ്പ് കണക്ഷനുള്ളത് 2523 വീടുകള്‍ക്ക് മാത്രമാണ്. മുഴുവന്‍ വീടുകള്‍ക്കും 2023- 24 വര്‍ഷത്തിനുള്ളില്‍ കണക്ഷന്‍ നല്‍കാന്‍ കഴിയും. ഇപ്പോള്‍ കേന്ദ്ര-സംസ്ഥാന -പഞ്ചായത്ത് – ഗുണഭോക്തൃ വിഹിതമായി 115.5 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. റാന്നി- പഴവങ്ങാടി – വടശേരിക്കര കുടിവെള്ളപദ്ധതിയുടെ ശേഷി വര്‍ധിപ്പിച്ചാണ് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക. വൈസ് പ്രസിഡന്റ് അനി സുരേഷ്, അംഗങ്ങളായ അനു ടി. ശാമൂവല്‍, അനിത അനില്‍കുമാര്‍, ബെറ്റ്സി ഉമ്മന്‍, ബിനിറ്റ് മാത്യു, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. ഹരികുമാര്‍, അസിസ്റ്റന്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ദിലീപ് ഗോപാല്‍, അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!