ചികിത്സയിലുള്ളവർ 86,681; അഞ്ച് പുതിയ ഹോട്ട് സ്‌പോട്ടുകൾ
കേരളത്തിൽ തിങ്കളാഴ്ച 4138 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂർ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം 246, കണ്ണൂർ 195, ഇടുക്കി 60, കാസർഗോഡ് 58, വയനാട് 46, പത്തനംതിട്ട 44 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.
21 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആലങ്കോട് സ്വദേശി രാജപ്പൻ ചെട്ടിയാർ (80), വട്ടിയൂർക്കാവ് സ്വദേശി ഞ്ജാനബല സുബ്രഹ്‌മണ്യം (55), വിഴിഞ്ഞം സ്വദേശി ഡേവിഡ്‌സൺ (61), നെടുമങ്ങാട് സ്വദേശി ബാബു (85), കൊല്ലം കൂവക്കാട് സ്വദേശി അപ്പു (73), പുത്തൻകുളങ്ങര സ്വദേശി സുന്ദരേശൻ (65), പെരുമ്പുഴ സ്വദേശി സോമൻ (81), കൊല്ലം സ്വദേശി അഞ്ജന അജയൻ (21), ആലപ്പുഴ സ്വദേശിനി വന്ദന (34), കനാൽ വാർഡ് സ്വദേശി മുഹമ്മദ് കോയ (74), ചേങ്ങണ്ട സ്വദേശി ടി. സുഭദ്രൻ (59), കോട്ടയം പുന്നത്തറ വെസ്റ്റ് സ്വദേശിനി ഓമന (46), എറണാകുളം മട്ടാഞ്ചേരി സ്വദേശി എ. രവീന്ദ്രനാഥ് (82), പെരുമ്പാവൂർ സ്വദേശിനി ശ്രീദേവി (34), കീഴ്മാട് സ്വദേശിനി അഞ്ജലി (22), തൃശൂർ കുറ്റൂർ സ്വദേശി എ.കെ. പരീദ് (70), കൊടകര സ്വദേശി ഷാജു (45), പാലക്കാട് മുണ്ടൂർ സ്വദേശിനി ജിതിഷ (16), മലപ്പുറം എടവണ്ണപ്പാറ സ്വദേശി ബാലകൃഷ്ണൻ നായർ (86), കോഴിക്കോട് പാറക്കടവ് സ്വദേശിനി ടി.കെ. ആമിന (58), കണ്ണൂർ ഇരിട്ടി സ്വദേശിനി കുഞ്ഞാമിന (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1533 ആയി. ഇതുകൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
രോഗം സ്ഥിരീകരിച്ചവരിൽ 54 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 541, എറണാകുളം 407, ആലപ്പുഴ 482, മലപ്പുറം 440, തൃശൂർ 420, തിരുവനന്തപുരം 281, കൊല്ലം 339, പാലക്കാട് 133, കോട്ടയം 244, കണ്ണൂർ 135, ഇടുക്കി 53, കാസർഗോഡ് 54, വയനാട് 42, പത്തനംതിട്ട 28 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
47 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 9, എറണാകുളം, കോഴിക്കോട് 8 വീതം, തിരുവനന്തപുരം 7, തൃശൂർ 5, പത്തനംതിട്ട 4, കൊല്ലം 3, കാസർഗോഡ് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 507, കൊല്ലം 553, പത്തനംതിട്ട 228, ആലപ്പുഴ 793, കോട്ടയം 334, ഇടുക്കി 78, എറണാകുളം 1093, തൃശൂർ 967, പാലക്കാട് 463, മലപ്പുറം 945, കോഴിക്കോട് 839, വയനാട് 72, കണ്ണൂർ 93, കാസർഗോഡ് 143 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 86,681 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,55,943 പേർ ഇതുവരെ കോവിഡ് മുക്തരായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93,221 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,71,744 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 21,477 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2437 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 33,345 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 47,28,404 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
അഞ്ച് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പല്ലശന (കണ്ടൈൻമെന്റ് സോൺ വാർഡ് 9), കൊല്ലങ്കോട് (3), ആലപ്പുഴ ജില്ലയിലെ തഴക്കര (2), തൃശൂർ ജില്ലയിലെ പാഞ്ചൽ (11), എറണാകുളം ജില്ലയിലെ പിണ്ടിമന (സബ് വാർഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. 19 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 657 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്നും വന്നതും, 43 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 15 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 പന്തളം
(മുടിയൂര്‍കോണം, കടയ്ക്കാട്) 2
2 പത്തനംതിട്ട
(പത്തനംതിട്ട) 1
3 തിരുവല്ല
(ആലംതുരുത്തി, അഴിയിടത്തുചിറ) 2
4 ആറന്മുള
(ഇടയാറന്മുള) 3
5 അരുവാപുലം
(ഐരവണ്‍, കല്ലേലി, അരുവാപുലം) 3
6 അയിരൂര്‍
(ഇടപ്പാവൂര്‍) 1
7 ഏഴംകുളം
(ഏനാത്ത്) 1
8 കല്ലൂപ്പാറ
(കല്ലൂപ്പാറ) 1
9 കവിയൂര്‍
(കവിയൂര്‍) 2
10 കോയിപ്രം
(കുമ്പനാട്) 1
11 കോന്നി
(പയ്യനാമണ്‍) 1
12 കൊറ്റനാട്
(കൊറ്റനാട്) 4
13 കുന്നന്താനം
(ആഞ്ഞിലത്താനം, നടയ്ക്കല്‍) 3
14 കുറ്റൂര്‍
(ഈസ്റ്റ് ഓതറ) 2
15 മലയാലപ്പുഴ
(കുമ്പളാംപോയ്ക) 1
16 മൈലപ്ര
(മണ്ണാറാകുളഞ്ഞി) 1
17 നാരങ്ങാനം
(നാരങ്ങാനം വെസ്റ്റ്, കടമ്മനിട്ട, നാരങ്ങാനം) 3
18 നെടുമ്പ്രം
(പൊടിയാടി) 3
19 ഓമല്ലൂര്‍
(ഓമല്ലൂര്‍) 1
20 പ്രമാടം
(വകയാര്‍) 2
21 പുറമറ്റം
(പുറമറ്റം) 1
22 റാന്നി
(റാന്നി) 1
23 തോട്ടപ്പുഴശേരി
(മാരാമണ്‍) 4
ജില്ലയില്‍ ഇതുവരെ ആകെ 15382 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 12051 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) ഒക്ടോബര്‍ അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച കടമ്പനാട് സ്വദേശിനി (59) ഒക്ടോബര്‍ 13 ന് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. 2)ഒക്ടോബര്‍ 20ന് രോഗബാധ സ്ഥിരീകരിച്ച ഓതറ സ്വദേശി (75) ഒക്ടോബര്‍ 29 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. 3) കുമ്പളാംപോയ്ക സ്വദേശി (64) നവംബര്‍ ഒന്നിന് കോട്ടയത്തുളള സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ നവംബര്‍ രണ്ടിന് രോഗബാധ സ്ഥിരീകരിച്ചു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 93 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 279 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 13141 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2143 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2021 പേര്‍ ജില്ലയിലും, 122 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 115
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 90
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 58
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 62
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 125
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 69
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 48
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 38
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 25
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 27
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 52
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 56
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1146
14 സ്വകാര്യ ആശുപത്രികളില്‍ 122
ആകെ 2033
ജില്ലയില്‍ 13313 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1926 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3911 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 84 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 168 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 19150 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 99458, 852, 100310.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 71269, 963, 72232.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 3171, 59, 3230.
5 സി.ബി.നാറ്റ് പരിശോധന 162, 18, 180.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 174545, 1892, 176437.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 731 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2623 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1645 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.6 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.1 ശതമാനമാണ്.