Trending Now

കലഞ്ഞൂര്‍ വാര്‍ഡ് 8 ( പാടം ലക്ഷം വീട് കോളനി ഭാഗം) കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം

കലഞ്ഞൂര്‍ വാര്‍ഡ് 8 ( പാടം ലക്ഷം വീട് കോളനി ഭാഗം) കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (നടയ്ക്കല്‍ മുതല്‍ ഒട്ടിയക്കുഴി വരെയുള്ള ഭാഗം), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 ( പാടം ലക്ഷം വീട് കോളനി ഭാഗം) എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 28 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, 6 (ഈ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഇലഞ്ചിക്കല്‍ റോഡ് ഭാഗങ്ങളും വൈ.എം.സി.എ ഇലഞ്ചിക്കല്‍ റോഡ് പ്രദേശവും) കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7, 8, 15 (ഈ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന പുല്ലാട് ജംഗ്ഷന്‍ ഭാഗം), തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 എന്നീ പ്രദേശങ്ങളെ ഒക്ടോബര്‍ 29 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.