Trending Now

കോന്നി ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച പ്രിയദർശിനി ടൗൺഹാൾ നാടിന് സമർപ്പിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : ഗ്രാമസ്വരാജ് എന്ന മഹാത്‌മജിയുടെ സ്വപ്നം യാഥാർത്ഥ്യമാകേണ്ടത് ഗ്രാമസഭകളിലൂടെയാണ് എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കോന്നി ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച പ്രീയദർശിനി ടൗൺഹാൾ നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമസഭകൾ കൂടുതൽ ശക്തമാകേണ്ട കാല ഘട്ടത്തിൽ അതിന് പ്രാധാന്യം നൽകണം. ഗ്രാമസഭകളുടെ കൃത്യമായ സഹകരണത്തോടെ കോന്നി ഗ്രാമ പഞ്ചായത്ത് നടത്തിയ ജനകീയ ഇടപെടലുകൾ മാതൃകാ പരമാണ്.സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരങ്ങൾ കാണുവാൻ കാണിച്ച ആത്മാർത്ഥ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.

തനതു വരുമാനത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ 5 വർഷം നടത്തിയ വലിയ മുന്നേറ്റമാണ് ജനോപകാര പ്രഥമായ പദ്ധതികൾ ആവിഷ്ക്കരിച്ചു നടത്തുന്നതിന് ഭരണ സമിതിയെ സഹായിച്ചെതെന്ന് ഐ എസ്സ് ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം നടത്തി അടൂർ പ്രകാശ് എം പി അഭിപ്രായപ്പെട്ടു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി.എം അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് ഓണ്‍ലൈന്‍ മാധ്യമം വഴി ഉദ്ഘാടനം ചെയ്തു. അടൂർ പ്രകാശ് എം പി ഐ എസ്സ് ഒ പ്രഖ്യാപനം നടത്തി. ആന്റോ ആന്റണി എം പി താക്കോൽ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി കെ തിരിതെളിച്ചു . എലിസബത്ത് അബു, ലീല രാജൻ, പ്രവീൺ പ്ലാവിളയിൽ, ദീനാമ്മ റോയി, റോജി ഏബ്രഹാം, അനി സാബു, പ്രീയ എസ് തമ്പി, മിനി വിനോദ്, എൻ.എൻ രാജപ്പൻ, ഓമനതങ്കച്ചൻ, റോജി ബേബി, മാത്യു പറപ്പള്ളിൽ, സുലേഖ വി.നായർ, ഇ.പി.ലീലാമണി, ലിസി സാം തോമസ് കാലായിൽ എന്നിവർ സംസാരിച്ചു .

error: Content is protected !!