Trending Now

കലഞ്ഞൂരിലെ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനംനടന്നു

 

കലഞ്ഞൂർ : കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു. ജെനിഷ് കുമാർ എം എൽ എ നിർവഹിച്ചു . കെ ഐ പി കനാലിനു സമാന്തരമായി പോകുന്ന വാഴപ്പാറ കൊന്നേലയ്യം റോഡും,
അതിരുങ്കൽ അഞ്ചുമുക്ക് ജംഗ്ഷനിൽ നിന്നും രാജഗിരി കൂടൽ റോഡിൽ എത്തിചേരുന്ന തറമേൽ പടി സാറുമുക്ക് റോഡും,ആണ് ഉത്ഘാടനം ചെയ്തത്. 10 ലക്ഷം രൂപ വീതമാണ് ടാറിങ്ങിനായും കോൺക്രീറ്റ്നായും മുതൽ മുടക്കുന്നത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം.നാളുകളായി തകർന്നു കിടന്നിരുന്ന കലഞ്ഞൂർ പഞ്ചായത്തിലേ പ്രധാന റോഡുകളാണിവ. ഈ റോഡുകൾ രണ്ടും എത്തിച്ചേരുന്ന കൂടൽ രാജഗിരിറോഡിനു നബാർഡിൽ നിന്നും 15 കോടി മുടക്കി ആധുനിക നിലവാരത്തിൽ നിർമ്മിക്കുകയാണ്. കലഞ്ഞൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. മനോജ്‌ കുമാർ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ എം എൽ എ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ടി. എൻ. സോമരാജൻ പഞ്ചായത്ത്‌ അംഗങ്ങളായ ആർ ശാന്തൻ, പുഷ്പവല്ലി ടീച്ചർ, രാജേഷ്. എസ്, രഘു ഓലിക്കൽ, കെ കെ ശ്രീധരൻ, പ്രമോദ് കുമാർ, സോനു പാലമല തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!