23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി : റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയിലെത്തി

  23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി പുടിനെ സ്വീകരിച്ചു.   ഇന്നലെ വൈകുന്നേരം 6.35നാണ് റഷ്യന്‍ പ്രസിഡന്റ് ഡല്‍ഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 2021നു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്. 26-27 മണിക്കൂര്‍ പുടിന്‍ ഇന്ത്യയില്‍ ചെലവഴിക്കുന്നുണ്ട്.  

Read More

പാർട്ട് ടൈം സ്വീപ്പർ ഒഴിവ് : വിമുക്തഭടന്മാർ/അവരുടെ വിധവകൾ/ ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം

  konnivartha.com; തിരുവനന്തപുരം വഞ്ചിയൂരിൽ ജില്ലാ സൈനികക്ഷേമ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസിൽ പാർട്ട് ടൈം സ്വീപ്പറിന്റെ ഒഴിവുണ്ട്. വിമുക്തഭടന്മാർ/അവരുടെ വിധവകൾ/ ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഡിസംബർ 15ന് വൈകിട്ട് 5 മണിക്ക് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസർ, ജില്ലാ സൈനിക ക്ഷേമ ഓഫീസ്, വഞ്ചിയൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കുക. ഫോൺ: 0471-2472748.

Read More

ഡിസം. 8 നും 9 നും ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

  ഡിസം. 8 ന് ആലപ്പുഴ ജില്ലയിലെ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി konnivartha.com; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ സുഗമമായ മുന്നൊരുക്കങ്ങൾക്കായി ആലപ്പുഴ ജില്ലയിലെ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഡിസ്ട്രിബ്യൂഷൻ സെൻറർ/കളക്ഷൻ സെന്റർ/ സ്‌ട്രോംഗ്‌ റും എന്നിവ സ്ഥിതി ചെയ്യുന്ന കോളേജുകൾക്കും ഡിസംബർ എട്ടിന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 ൻ്റെ ഭാഗമായി ഡിസംബർ ഒമ്പതിന് ജില്ലയിൽ പൊതു അവധിയും ആണ്.

Read More

ഇന്റര്‍വ്യൂ 10 ന് ( സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് )

  പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് തസ്തികകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഡിസംബര്‍ പത്തിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ നേരിട്ടെത്തണം. ഫോണ്‍-0497 2700194

Read More

പോളിങ് ഉദ്യോഗസ്ഥർ യഥാസമയം പോളിങ് സാമഗ്രികൾ കൈപ്പറ്റണം

  ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉൾപ്പെടെയുള്ള പോളിങ് സാധനങ്ങളുടെ വിതരണം വോട്ടെടുപ്പ് ദിവസത്തിന്റെ തലേദിവസം രാവിലെ 9 ന് ആരംഭിക്കും. പോളിങ് ഉദ്യോഗസ്ഥർ അതത് വിതരണ-കേന്ദ്രത്തിൽ യഥാസമയം എത്തിച്ചേർന്ന് പോളിങ് സാമഗ്രികൾ കൈപ്പറ്റിയതിന് ശേഷം ഏർപ്പെടുത്തിയിട്ടുള്ള വാഹനങ്ങളിൽ പോളിങ് സ്റ്റേഷനുകളിൽ എത്തിച്ചേരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡിസംബർ 9 ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 8നും, ഡിസംബർ 11ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 10 നുമാണ് പോളിങ് സാമഗ്രികളുടെ വിതരണം നടക്കുക. സംസ്ഥാനത്ത് ആകെ 244 വിതരണ കേന്ദ്രങ്ങളാണുള്ളത്. പഞ്ചായത്തുകളിൽ ബ്ലോക്ക് തലത്തിലും, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിൽ അതത് സ്ഥാപനതലത്തിലുമാണ് വിതരണ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. വിതരണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. വിതരണത്തിന് ആവശ്യമായ കൗണ്ടറുകൾ സജ്ജമാക്കാനും, വിതരണ കേന്ദ്രങ്ങളിൽ കുടിവെള്ളം, ഭക്ഷണം, ചികിത്സാ സഹായം, പോളിങ് സ്റ്റേഷനിലേക്ക് പോകുന്നതിനുള്ള വാഹന സൗകര്യം എന്നിവ ജില്ലാ…

Read More

ഇന്ന് സന്നിധാനത്തെത്തിയത് 59053 അയ്യപ്പഭക്തർ

  മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിൻ്റെ 19ാം ദിവസമായ ഡിസംബർ 4, വ്യാഴാഴ്ച, രാവിലെ 12 മുതൽ വൈകുന്നേരം 7 വരെ സന്നിധാനത്തെത്തിയത് 59053 അയ്യപ്പഭക്തർ. സുഖദര്‍ശനം സാധ്യമായതിന്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്.

Read More

തൃക്കാര്‍ത്തിക പ്രഭയില്‍ ശബരിമല സന്നിധാനം

  വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ വ്യാഴാഴ്ച ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ കളത്തില്‍ കാര്‍ത്തിക ദീപം കൊളുത്തി. മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി, എക്‌സിക്യുട്ടീവ് ഓഫീസര്‍ ഒ. ജി. ബിജു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീനിവാസൻ, സോപാനം സ്പെഷ്യൽ ഓഫീസർ ബിജു വി. നാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന നടന്നു. സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിയിച്ചു. തുടർന്ന് സന്നിധാനത്ത് കമ്പവിളക്ക് തെളിഞ്ഞു. വിവിധ വകുപ്പുകളുടെ ഓഫീസിന് മുന്നിലും കാർത്തിക ദീപങ്ങൾ തെളിഞ്ഞു.

Read More

സന്നിധാനത്ത് ആയുർവേദ ഡിസ്പെൻസറി 24 മണിക്കൂറും കർമ്മനിരതം

  പ്രതിദിനം ചികിത്സ തേടുന്നത് ആയിരത്തിലധികം പേർ  പേശിവലിവ് മുതൽ ശ്വാസകോശ രോഗങ്ങൾക്കു വരെ വിദഗ്ധ ചികിത്സ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തെ സർക്കാർ ആയുർവേദ ഡിസ്പെൻസറി 24 മണിക്കൂറും കർമ്മനിരതം. മലകയറിയെത്തുന്ന അയ്യപ്പഭക്തർക്കും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കും ഒരുപോലെ ആശ്വാസമേകുകയാണ് ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ഈ ചികിത്സാ കേന്ദ്രം. നിലവിൽ പ്രതിദിനം ആയിരത്തിലധികം പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഏഴ് ഡോക്ടർമാരും നാല് തെറാപ്പിസ്റ്റുകളും മറ്റ് സപ്പോർട്ടിങ് സ്റ്റാഫുകളും ഉൾപ്പെടെ 20 ജീവനക്കാരാണ് ഇവിടെയുള്ളത്. ഡിസ്പെൻസറിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്ന് ചാർജ് മെഡിക്കൽ ഓഫീസർ ഡോ. ഷൈൻ അറിയിച്ചു. മലകയറ്റം കാരണം ഭക്തർക്കുണ്ടാകുന്ന പേശിവലിവ്, ശരീരവേദന എന്നിവ പരിഹരിക്കുന്നതിനായി പഞ്ചകർമ്മ, മർമ്മ ചികിത്സകൾ ഇവിടെ നൽകിവരുന്നു. സന്നിധാനത്തെ തണുപ്പും തിരക്കും മൂലം പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും ഉണ്ടാകുന്ന പനി, ശ്വാസകോശ അണുബാധ…

Read More

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 04/12/2025 )

ചിത്രം :യഹിയ പത്തനംതിട്ട    തദ്ദേശ തിരഞ്ഞെടുപ്പ്: ഇവിഎം കമ്മീഷനിങ് കേന്ദ്രങ്ങള്‍ ജില്ല കലക്ടര്‍ സന്ദര്‍ശിച്ചു തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ് കേന്ദ്രങ്ങള്‍ ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സന്ദര്‍ശിച്ചു.   നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ കമ്മീഷനിങ് കേന്ദ്രത്തോടൊപ്പം സജ്ജീകരിച്ച സ്ട്രോങ് റൂമും ജില്ല കലക്ടര്‍ പരിശോധിച്ചു. പന്തളം, പത്തനംതിട്ട നഗരസഭകളിലെയും മല്ലപ്പള്ളി, കോയിപ്രം, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെയും വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ്ങാണ് നടന്നത്. സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം എന്നിവ പ്രിന്റ് ചെയ്ത ബാലറ്റ് ലേബല്‍ വോട്ടിംഗ് മെഷീനില്‍ ചേര്‍ത്ത് പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തി. നഗരസഭ, ത്രിതല പഞ്ചായത്ത് എന്നിടങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് അതാത് കേന്ദ്രങ്ങളില്‍ സജ്ജമാക്കുന്നത്. വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി മെഷീനില്‍ വ്യത്യസ്ത നിറത്തിലുള്ള ബാലറ്റ്…

Read More

ജവഹര്‍ നവോദയ വിദ്യാലയം : ആറാം ക്ലാസ് പ്രവേശന പരീക്ഷ ഡിസംബര്‍ 13ന്

  ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ ഡിസംബര്‍ 13 ന് നടക്കും. navodaya.gov.in/ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിറ്റ് കാര്‍ഡുമായി അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ രാവിലെ 10 ന് മുമ്പ് എത്തണം. ഫോണ്‍ : 04735 294263, 9591196535.

Read More