konnivartha.com; ശബരിമല തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഉപകരിക്കുന്ന കോന്നി അച്ചൻകോവിൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ ചെമ്പനരുവി പി.സതീഷ്‌കുമാർ രാഷ്ട്രപതിക്ക് നിവേദനം നൽകി. സംസ്ഥാന സർക്കാരിന്റെ അടിയന്തര ശ്രദ്ധയ്ക്കായി ഈ വിഷയം നൽകിയിട്ടുണ്ടെന്ന് കാണിച്ച് പ്രസിഡന്റിന്റെ ഓഫീസിൽനിന്ന് മറുപടിയും കിട്ടി.തമിഴ്‌നാട്ടിൽനിന്നും പത്തനംതിട്ട ജില്ലയിലേക്ക് എത്തിച്ചേരാനുള്ള എളുപ്പ വഴിയാണിത്. സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡ് സഞ്ചാരയോഗ്യമാക്കാൻ പണം അനുവദിച്ചിരുന്നു.ഈ റോഡിൽപ്പെട്ട കല്ലേലി കാവൽപുര മുതൽ അച്ചൻകോവിൽ വരെയുള്ള 35 കിലോമീറ്റർ വനനിയമങ്ങൾ കാരണം വീതികൂട്ടി നന്നാക്കാൻ പറ്റാത്ത അവസ്ഥയാണ്.
Read Moreദിവസം: ഡിസംബർ 15, 2025
അർധവാർഷിക (ക്രിസ്‌മസ്) പരീക്ഷക്ക് ഇന്ന് തുടക്കം
സംസ്ഥാനത്തെ സ്‌കൂളുകളിൽ അർധവാർഷിക (ക്രിസ്‌മസ്) പരീക്ഷക്ക് ഇന്ന് തുടക്കം. എൽപി വിഭാഗം പരീക്ഷകൾ 17നാണ് ആരംഭിക്കുക. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ 23ന് അവസാനിക്കും.ഹയർ സെക്കൻഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടം. ആദ്യഘട്ടം 15നാരംഭിച്ച് 23ന് അവസാനിക്കും.ശനിയാഴ്‌ചയും പരീക്ഷയുണ്ടാകും.അവധിക്ക് ശേഷം ജനുവരി ആറിനും പ്ലസ് വണ്ണിനും പ്ലസ് ടുവിനും ഒരു പരീക്ഷ വീതം നടക്കും. ക്രിസ്‌മസ് അവധിക്ക് 23ന് സ്‌കൂൾ അടയ്‌ക്കും. ജനുവരി നാല് വരെയാണ് അവധി.
Read More