ശബരിമല സ്വർണക്കൊള്ള: യുഡിഎഫ് എംപിമാർ ഇന്ന് പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും

 

ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ യുഡിഎഫ് എംപിമാർ തിങ്കളാഴ്ച പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും. രാവിലെ 10.30-ന് പാർലമെൻറ് കവാടത്തിൽ ധർണ നടത്തും.

കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

കേരളത്തിലെ എസ്ഐടി അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്ന് എംപിമാർ ആരോപിച്ചു.

Related posts