konnivartha.com; അരുവാപ്പുലത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍ നിര്‍ത്തി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘം രൂപീകരണ യോഗം നടന്നു . അരുവാപ്പുലം പടപ്പയ്ക്കലില്‍ നടന്ന രൂപീകരണ യോഗത്തില്‍ ഗീവർഗീസ് സാമുവൽ അധ്യക്ഷത വഹിച്ചു .
സ്വതന്ത്ര ചിന്താഗതിയോടെ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ ഉദേശിക്കുന്ന കര്‍ഷക സമിതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സുവി കെ വിക്രം സംസാരിച്ചു .നിരവധി കര്‍ഷകര്‍ പങ്കെടുത്തു .യോഗത്തില്‍ ഉമ്മർ റാവുത്തർ നന്ദി രേഖപ്പെടുത്തി .
ഗീവർഗീസ് സാമുവൽ (പ്രസിഡന്റ്) , കെ ആർ പ്രസാദ് , ഷംസുദ്ദീൻ എ , സുനിൽകുമാർ എസ് എന്നിവരെ വൈസ് പ്രസിഡന്റ്മാരായും സുവി കെ വിക്രം ( സെക്രട്ടറി) ജോയിൻ സെക്രട്ടറിമാരായി ജയശ്രീ പിജെ, സദാശിവൻ നായർ സി പി, ഷാജി മുഹമ്മദ് എന്നിവരെയും ഇ ഉമ്മർ റാവുത്തറെ ട്രഷററായും യോഗം തിരഞ്ഞെടുത്തു .
ഷിബു എസ്,ശശിധരൻ നായർ, കൃഷ്ണൻകുട്ടി, സുധന മോഹനൻ ,അനീസ പി എസ് ,സെയ്ദ് ഹസൻ , രാജു പി മാത്യു, പി എസ് തോമസ് ,സെയ്തു മുഹമ്മദ് അലി,റഷീദ് മുളന്തറ ,ജോൺ മാത്യു എന്നിവര്‍ എക്സിക്യൂട്ടീവ് മെമ്പര്‍മാരാണ് . കർഷക സംഘം ഉടന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഭാരവാഹികളെ യോഗം ചുമതലപ്പെടുത്തി .
