മണ്ണഞ്ചേരിയിലെ റീ പോളിംഗ് പൂർത്തിയായി: 71.68 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി

 

മണ്ണഞ്ചേരി പഞ്ചായത്തിലെ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂൾ ഒന്നാം നമ്പർ ബൂത്തിൽ റീ പോളിംഗ് പൂർത്തിയായി. 71.68 ശതമാനം വോട്ട് ഇവിടെ രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 772 വോട്ടുകളിൽ 368 എണ്ണം പുരുഷന്മാരുടേതും 404 എണ്ണം സ്ത്രീകളുടേതുമാണ്. 1077 വോട്ടർമാരാണ് ഇവിടെ ആകെയുള്ളത്.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് 6-ാം നിയോജകമണ്ഡലവും, ബി.34 ആര്യാട് ബ്ലോക്ക് പഞ്ചായത്ത് 5-ാം നിയോജകമണ്ഡലവും ഉൾപ്പെട്ടുവരുന്ന ജി.19 മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 05 അമ്പലക്കടവ് നിയോജകമണ്ഡലത്തിലെ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂൾ, പ്രധാന കെട്ടിടത്തിന്റെ തെക്കുഭാഗം പോളിംഗ് സ്റ്റേഷനിൽ ഡിസംബർ 09 ന നടന്ന വോട്ടെടുപ്പിൽ വോട്ടിംഗ് മെഷീൻ തകരാറിയിരുന്നു. ഇതിലെ വോട്ടെടുപ്പ് ക്രമപ്രകാരമല്ല നടന്നിട്ടുള്ളതെന്ന് വരണാധികാരി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇട പോളിംഗ് സ്റ്റേഷനിൽ അന്നത്തെ പോളിംഗ് അസാധുവാണെന്ന് കമ്മീഷൻ പ്രഖ്യാപിക്കുകയും റീ പോളിംഗ് തീരുമാനിക്കുകയുമായിരുന്നു.

Related posts