
കോന്നി: മലയോര മേഖലയിൽ ജനങ്ങളുടെ മനസറിയുന്ന സ്ഥാനാർത്ഥിയായി മാറുകയാണ് ജില്ലാ പഞ്ചായത്ത്കോന്നി ഡിവിഷനിലെ എൻ ഡിഎയിലെ ജഗത്പ്രിയ.പി ബി.ഡി.ജെഎസിന്റെ പ്രതിനിധിയായ ജഗത് പ്രിയ കോന്നി ഐരവൺ സ്വദേശിനിയാണ്.
ബി.ഡി. എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഡി.ജെ.എസ് കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജഗത്പ്രിയ ചരിത്രത്തിൽ എം എ ബിരുദം നേടിയത് പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നതിന് കൂടുതൽ സഹായകരമായി മാറി.
പുനലൂർ ശ്രീനാരായണ കോളേജിലെ വിദ്യാഭ്യാസകാലത്താണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായത്. ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജഗത്പ്രിയ പഞ്ചായത്തിലെ കോന്നി ടൗൺ, അരുവാപ്പുലം, വകയാർ, ഇളകൊള്ളൂർ, മെഡിക്കൽ കോളേജ് .എന്നീ ഡിവിഷനുകൾ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിലെ എല്ലാ മേഖലകളിലും ജഗത്പ്രിയ തിരഞ്ഞെടുപ്പ് പര്യടനം നടത്തിക്കഴിഞ്ഞു.
ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിൽ ഉൾപ്പെടുന്ന കോന്നി ഗവ മെഡിക്കൽ കോളേജിന്റെ വികസനത്തിലും, മലയോര മേഖലയിലെ രൂക്ഷമായ വന്യമൃഗശല്യത്തിനും പരിഹാരം കാണുവാൻ കൂടുതൽ ശ്രമങ്ങൾ നടത്തുമെന്ന് ജഗത് പ്രിയ പറഞ്ഞു.
മലയോര മേഖലകൾ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിലെ ജനകീയ വിഷയങ്ങളും സാമൂഹ്യ പ്രശ്നങ്ങളും നേരിട്ട് അറിയാവുന്ന ജഗത്പ്രിയ കോന്നി ഡിവിഷനിൽ നടപ്പാക്കാനുള്ള പുതിയ ആശയങ്ങളും പദ്ധതികളുമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സാമൂഹ്യ രംഗത്തെ പ്രവർത്തന പാരമ്പര്യം കൈമുതലായുള്ള ജഗത്പ്രിയ പുതിയ ആശയങ്ങളും പദ്ധതികളും കോന്നി ഡിവിഷനിൽ നടപ്പിലാക്കാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് .
