konnivartha.com; സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ഓഫീസുകളിലെ വോട്ടർമാരായ ജീവനക്കാർക്ക് സാധാരണ സേവന ആവശ്യകതകൾക്ക് വിധേയമായി വോട്ട് ചെയ്യാൻ അനുമതി ലഭിക്കും. ഓഫീസിൽ വൈകി വരികയോ, നേരത്തെ പോകാൻ അനുവദിക്കുകയോ അല്ലെങ്കിൽ വോട്ടെടുപ്പ് ദിവസം പ്രത്യേക സമയം അനുവദിച്ചുകൊണ്ടോ ന്യായമായ സൗകര്യം നൽകുമെന്ന് കേന്ദ്ര സർക്കാരിന്റെ പേഴ്‌സണൽ & ട്രെയിനിങ് വകുപ്പ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് കത്ത് അയച്ചിരുന്നു.
Read Moreദിവസം: ഡിസംബർ 8, 2025
വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ 2025 ജനുവരി ബാച്ച് വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ആഷിക് മോൻ എൽദോസ് ഒന്നാം റാങ്കിനും ഗിരിധർ കൃഷ്ണൻ രണ്ടാം റാങ്കിനും റിച്ചാർഡ് ടോംസ് മൂന്നാം റാങ്കിനും അർഹരായി. ഒന്നാം റാങ്കിന് അർഹനായ ആഷിക് മോൻ എൽദോസ് കോതമംഗലം പുന്നേക്കാട് പള്ളിക്കുന്നേൽ വീട്ടിൽ പി.വൈ എൽദോസിന്റെയും ലിസി എൽദോസിന്റെയും മകനാണ്. രണ്ടാം റാങ്കിന് അർഹനായ ഗിരിധർ കൃഷ്ണൻ ആലുവ അശോകപുരം മറ്റപ്പിള്ളി വീട്ടിൽ എം. എം. കൃഷ്ണന്റെയും ലളിത കൃഷ്ണന്റെയും മകനാണ്. മൂന്നാം റാങ്കിന് അർഹനായ റിച്ചാർഡ് ടോംസ് അങ്കമാലി മൂക്കന്നൂർ മാലിക്കുടി വീട്ടിൽ എം.റ്റി. ഡേവിസിന്റെ മകനാണ്. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.kma.ac.in ൽ ലഭിക്കും.
Read More