ശബരിമല: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന:-അരവണ വരുമാനം 47 കോടി; 46.86 ശതമാനം വർധന 2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു; 46.86 ശതമാനം വർധന. അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്. കാണിക്കയിൽ നിന്നുള്ള വരുമാനം 2024 ൽ…
Read Moreദിവസം: ഡിസംബർ 1, 2025
ശബരിമലയിലെ നാല് തരം പായസങ്ങൾ :പഞ്ചാമൃതം നിവേദിക്കുക പുലർച്ചെ അഭിഷേകത്തിന്
അരവണ അല്ലാതെ മറ്റ് മൂന്ന് തരം പായസം കൂടിയുണ്ട് ശബരിമലയിൽ അയ്യപ്പസ്വാമിയ്ക്ക് നിവേദിക്കാനായി. ഇടിച്ചുപിഴിഞ്ഞ പായസം, എള്ളുപായസം, വെള്ള നിവേദ്യം എന്നിവ. രാവിലെ 7.30 നുള്ള ഉഷ: പൂജയ്ക്കാണ് ഇടിച്ചുപിഴിഞ്ഞ പായസം നിവേദിക്കുക. പേര് സൂചിപ്പിക്കുന്ന പോലെ തേങ്ങ ഇടിച്ചു പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും എടുത്തു, ശർക്കര ഉൾപ്പെടെ ചേർത്താണ് ഈ പായസം ഉണ്ടാക്കുന്നത്. അരവണ 12 മണിക്കുള്ള ഉച്ചപൂജയ്ക്കുള്ളതാണ്. വെള്ള നിവേദ്യം എല്ലാ പൂജാ വേളകളിലും ഭഗവാന് സമർപ്പിക്കും. എള്ളു പായസം രാത്രി 9.15 ലെ അത്താഴപൂജയ്ക്കുള്ളതാണ്. എള്ളു പായസം യഥാർത്ഥത്തിൽ പായസ രൂപത്തിൽ ഉള്ളതല്ലെന്നും എള്ളു തന്നെയാണെന്നും ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു. അത്താഴപൂജയ്ക്ക് പാനകം എന്ന പാനീയവും അപ്പവും അടയും അയ്യപ്പന് നിവേദിക്കുന്നു. ജീരകവും ശർക്കരയും ചുക്കും കുരുമുളകും ചേർത്ത ഔഷധ ഗുണമുള്ള കഷായ മിശ്രിതമാണ്…
Read Moreഫിഫ അറബ് കപ്പിന് ഇന്ന് കിക്കോഫ്
പതിനൊന്നാമത് ഫിഫ അറബ് കപ്പിന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇന്ന് തുടക്കമാവും. ഉദ്ഘാടന ദിവസം രണ്ട് മല്‍സരങ്ങളാണുള്ളത്. ആദ്യമാച്ചില്‍ ടുണീഷ്യ സിറിയയെ നേരിടും. രണ്ടാം മല്‍സരത്തില്‍ ഖത്തര്‍ ഫലസ്തീനുമായി ഏറ്റുമുട്ടും. 2022 ഖത്തര്‍ ലോക കപ്പില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ നടന്ന കലാശപോരിന് വേദിയായ ലുസെയില്‍ സ്റ്റേഡിയത്തിലാണ് അറബ് കപ്പിന്റെയും ഫൈനല്‍. അറബ് കപ്പ് മല്‍സരങ്ങള്‍ നടക്കുന്ന ആറ് വേദികളും ലോക കപ്പ് സമയത്ത് പരിശീലന മാച്ചുകളും മല്‍സരങ്ങളും നടന്ന സ്റ്റേഡിയങ്ങള്‍ തന്നെയാണ്. 16 ടീമുകളാണ് അറബ് കപ്പില്‍ മാറ്റുരക്കുന്നത്. നാലു ഗ്രൂപ്പുകളിലായി ആകെ 32 മല്‍സരങ്ങളായിരക്കും ഉണ്ടായിരിക്കുക. ഡിസംബര്‍ ഒമ്പത് വരെയാണ് ഗ്രൂപ്പ് പോരാട്ടങ്ങള്‍. തുടര്‍ന്ന് വരുന്ന നോക്കൗട്ട് മല്‍സരങ്ങള്‍ ഡിസംബര്‍ പതിനൊന്നിനായിരിക്കും തുടങ്ങുക.
Read More