
പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ -ജനദ്രോഹ നയങ്ങൾക്കെതിരെ 2025 മെയ് 20 ന് ദേശീയ പണിമുടക്ക് നടക്കുന്നതിന്റെ മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ നടന്നു. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ജയമോഹൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് എം. മധു അധ്യക്ഷൻ ആയിരുന്നു. സംയുക്ത സമരസമിതി ജനറൽ കൺവീനർ കെ. സി. രാജഗോപാലൻ തീരുമാനങ്ങൾ വിശദീകരിച്ചു. സി ഐ ടി യു നേതാക്കളായ പി. ബി. ഹർഷകുമാർ, സുനിതാ കുര്യൻ,എസ്. ഹരിദാസ്, പി. ആർ. പ്രസാദ്, ആർ. ഉണ്ണികൃഷ്ണപിള്ള, ആർ. സനൽകുമാർ,എ ഐ ടി യു സി നേതാവ് ബെൻസി തോമസ്, ടി യു സി ഐ നേതാക്കളായ രാജീവ് പുരുഷോത്തമൻ, കെ. ഐ. ജോസഫ്, കെ ടി യു സി (എം) നേതാവ് അഡ്വ. ബോബി, എൻ എൽ യു നേതാവ് രാജൻ സുലൈമാൻ എന്നിവർ സംസാരിച്ചു.
ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ ഏരിയ /മണ്ഡലം കൺവെൻഷനുകൾ നടത്തുവാൻ തീരുമാനിച്ചു.പണിമുടക്കിന്റെ പ്രചരണാർത്ഥം മെയ് 12 ന് സി ഐ ടി യു ദേശീയ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ ക്യാപ്റ്റൻ ആയിട്ടുള്ള തെക്കൻമേഖല ജാഥയ്ക്ക് ജില്ലയിൽ തിരുവല്ല, റാന്നി പത്തനംതിട്ട, കോന്നി, അടൂർ കേന്ദ്രങ്ങളിൽ വൻപിച്ച തൊഴിലാളി പങ്കാളിത്തത്തോടുകൂടി സ്വീകരണം നൽകുവാൻ തീരുമാനിച്ചു.
പഞ്ചായത്ത്-മുനിസിപ്പൽ കേന്ദ്രങ്ങളിൽ കാൽനട പ്രചരണ ജാഥ നടത്തുവാൻ തീരുമാനിച്ചു.
മെയ് ഒന്നിന് സാർവ്വ ദേശീയതൊഴിലാളി ദിനത്തിൽ സംയുക്തമായി ഏരിയ കേന്ദ്രങ്ങളിൽ റാലിയും പൊതുയോഗവും നടത്തുവാനും കൺവൻഷൻ തീരുമാനിച്ചു.