Trending Now

‘കുടുംബത്തിനൊപ്പം യുവജനങ്ങളും തൊഴിലിലേക്ക് ‘ തുമ്പമണ്ണില്‍ തുടക്കം

Spread the love

konnivartha.com: മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പിന്റെ ‘കുടുംബത്തിനൊപ്പം യുവജനങ്ങളും തൊഴിലിലേക്ക്’ പദ്ധതിക്ക് തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.

വി ഇ ഒ എസ് നിസാമുദീന്‍ തൊഴില്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ ഇ വിനോദ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സനല്‍കുമാര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ലാലി ജോണ്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് റ്റി വര്‍ഗീസ്, അംഗങ്ങളായ അഡ്വ. രാജേഷ് കുമാര്‍, ബീനാ വര്‍ഗീസ്, ഗീതാറാവു , ഗിരീഷ്‌കുമാര്‍, മോനി ബാബു, കെ ഡി പവിത്രന്‍, സി.ഡി.എസ് അധ്യക്ഷ ഓമനഗോപാലന്‍, സെക്രട്ടറി ആര്‍ ശ്രീല എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!