Trending Now

ആദ്ധ്യാത്മിക പഠന കേന്ദ്രം ശില്പശാല നടത്തി

Spread the love

konnivartha.com: കോന്നി വി.കോട്ടയം 291-ാം നമ്പർ എൻ.എസ്. എസ് കരയോഗത്തിൽ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ഉണർവ്വ് 2025- ശില്പശാല നടന്നു. കരയോഗം പ്രസിഡൻ്റ് എൻ വാസുദേവൻ നായർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു .

ശില്പശാലയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ആദ്ധ്യാത്മിക പഠനം എന്ന വിഷയത്തിൽ എൻ.എസ് എസ് പ്രതിനിധിസഭാ മെമ്പറും റിട്ട. അധ്യാപകനുമായ പി.എസ് മനോജ് കുമാർ വിഷയാവതരണം നടത്തി ക്ലാസ് നയിച്ചു .

‘കുട്ടികളും സാമൂഹ്യബോധവും’ കെ രാജേഷ് കുമാർ ( അസി.പ്രൊഫ. ഗവ കോളജ് ഇലന്തൂർ), ‘കഥയും കളിയും’ കെ. സി വിജയമോഹൻ യോഗാചാര്യൻ) ‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’ ഡോ. ഇന്ദുബാല (പത്തനംതിട്ട ജില്ലാ ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ) എന്നിവർ ക്ലാസുകൾ എടുത്തു.

കോന്നി അസി. എക്സൈസ് ഇൻസ്പെക്ടർ അനിൽ കുമാർ ലഹരി വിരുദ്ധ ബോധവൽക്കരണംക്ലാസുകൾ നടത്തുകയും കുട്ടികൾക്കും മുതിർന്നവർക്കും സംശയനിവാരണം നടത്തുകയും ചെയ്തു. സെക്രട്ടറി എസ്. ഗിരിഷ് കോ ഓഡിനേറ്റർ കെ.ആർ രാജലക്ഷ്മി കൺവീനർ അരവിന്ദ് പ്രസാദ് എന്നിവർ സംസാരിച്ചു.

error: Content is protected !!