Trending Now

അവധിക്കാല ക്യാമ്പ് കരുതൽ 2025:ഉദ്ഘാടനം ചെയ്തു

Spread the love

 

konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ക്യാമ്പ് കരുതൽ 2025, സ്നേഹപ്രയാണം 824 മത് ദിന സംഗമം എന്നിവയുടെ ഉദ്ഘാടനം നടന്നു.

മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 824-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനവും, കോന്നി ഗാന്ധിഭവൻ ദേവലോകത്തിന്റെയും കോന്നി പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 2 ദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ക്യാമ്പ് കരുതൽ 2025ന്റെയും ഉദ്ഘാടനം,
സർവ്വ ശ്രേഷ്ഠ ദിവ്യാഗ്ബാൽ പുരസ്‌കാരജേതാവ്  . ആദിത്യ സുരേഷ് നിർവഹിച്ചു.

കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എന്‍ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിന്ധു പവിത്രൻ, കോന്നി പബ്ലിക് ലൈബ്രറി പ്രോഗ്രാം കോർഡിനേറ്റർ എസ്. കൃഷ്ണകുമാർ, കോന്നി അമൃത വി എച്ച് എസ് ലെ അദ്ധ്യാപകൻ ഗിരീഷ്‌ കുമാർ, പരിസ്ഥിതി പ്രവർത്തകൻ സലിൽ വയലാത്തല, കോന്നി ഗാന്ധിഭവൻ വികസന സമിതി അംഗം കോന്നി വിജയകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് . എസ്, സ്വാഗതവും ക്യാമ്പ് വിശദീകരണവും നടത്തി.

നിത്യ ജീവിതത്തിൽ യോഗയുടെ പ്രസക്തി എന്ന വിഷയം യോഗ അദ്ധ്യാപിക ലിജ.റ്റി ക്ലാസ്സ്‌ നയിച്ചു. മാതാ പിതാ ഗുരു ദൈവം എന്ന വിഷയം ക്ലാസ്സ്‌ നയിച്ചത്‌ കവി കോന്നിയൂർ ബാലചന്ദ്രൻ, മൊബൈൽ അഡിക്ഷൻ കുട്ടികളിൽ എന്ന വിഷയം, ക്ലാസ്സ്‌ ജയിച്ചത്‌ എസ്സ്. രേഷ്മ,ജനറൽ മാനേജർ ഗാന്ധിഭവൻ ai ആര്‍ സി എ , കഥയരങ്ങ് എന്ന വിഷയം അവതരിപ്പിച്ചത് കൃഷ്ണകുമാർ അദ്ധ്യാപകൻ, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു.

error: Content is protected !!