
konnivartha.com: കോന്നി മേഖലയില്‍ വൈകിട്ട് ഉണ്ടായ ശക്തമായ ഇടി മിന്നലില്‍ ഒരാള്‍ക്ക് പരിക്ക് പറ്റി . വീട്ട് ഉപകരണങ്ങള്‍ കത്തി നശിച്ചു .
കോന്നി ഐരവൺ വില്ലേജ് പരിധിയിലെ അരുവാപ്പുലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ മുളകുകൊടിതോട്ടം നെടുമ്പാറ തോട്ടത്തില്‍ മേലേതില്‍ രാധാകൃഷ്ണൻ നായരുടെ( 72 ) നെഞ്ചിനും കാലിനും മിന്നൽ ഏറ്റു . വീടിനും നാശനഷ്ടം ഉണ്ടായതായി വീട്ടുകാര്‍ അറിയിച്ചു . രാധാകൃഷ്ണൻ നായരെ കോന്നി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി .
ശക്തമായ ഇടി മിന്നലില്‍ വീടിന്‍റെ ഭിത്തിയും വയറിങ്ങുകളും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു .ഇന്ന് വൈകിട്ട് നാലരയോടുകൂടി ആണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത് . കഴിഞ്ഞ ഏതാനും ദിവസമായി കോന്നി മേഖലയില്‍ വൈകിട്ട് ശക്തമായ കാറ്റും ഇടി മിന്നലും മഴയും ഉണ്ട് .