Trending Now

കോന്നി ടൂറിസം കേന്ദ്രം പ്രവര്‍ത്തിക്കുന്നത് നിബന്ധനകള്‍ പാലിക്കാതെ :റോബിന്‍ പീറ്റര്‍

Spread the love

 

konnivartha.com: ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ഡി സി സി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ റോബിന്‍ പീറ്റര്‍ പറഞ്ഞു .

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ വരുമാനത്തില്‍ ഒരു ഭാഗം ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ക്ക് നീക്കി വെക്കണം എന്നായിരുന്നു നിബന്ധന .ഈ നിബന്ധനകള്‍ ഒന്നും പാലിക്കാതെ ആണ് ഇപ്പോള്‍ കോന്നി ഇക്കോ ടൂറിസം കേന്ദ്രം പ്രവര്‍ത്തിക്കുന്നത് . ഗുരുതരമായ അലംഭാവം ആണ് കുട്ടിമരിക്കാന്‍ കാരണം . യാതൊരു സുരക്ഷാ കാര്യവും ഇവിടെ ഇല്ല . കോൺക്രീറ്റ് തൂൺ ഇളകി നിന്നിട്ടും അത് സുരക്ഷിതമായി നിലനിര്‍ത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കഴിഞ്ഞില്ല . ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കാന്‍ കര്‍ശന നടപടികള്‍ ഉണ്ടാകണം എന്നും റോബിന്‍ പീറ്റര്‍ പറഞ്ഞു .സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണം എന്നും റോബിന്‍ പീറ്റര്‍ ആവശ്യപ്പെട്ടു .

error: Content is protected !!