Trending Now

ആകാശത്ത് ചിറക് വിരിച്ച് വിദ്യാർത്ഥികൾ

Spread the love

konnivartha.com: തളിപ്പറമ്പ മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ എയർ വിങ് എൻ സി സി കേഡറ്റുകൾ ഫ്ലയിങ് പരിശീലനം നടത്തി.കൊച്ചി നേവൽ ബേസ് ആസ്ഥാനത്ത് വച്ചാണ് പറക്കൽ പരിശീലനം നടന്നത്.

ഏപ്രിൽ 10 മുതൽ 19 വരെ എറണാകുളം സെന്റ് പീറ്റേഴ്സ് വി എച്ച് എസ് എസ് കോലഞ്ചേരി സ്കൂളിൽ വച്ച് നടന്നു കൊണ്ടിരിക്കുന്ന എൻ സി സി യുടെ വാർഷിക ക്യാമ്പിൽ പങ്കെടുക്കുന്ന 47 കേഡറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് പരിശീലനം ലഭിച്ചത്.

എയർവിങ് എൻ സി സി യുടെ സിലബസിന്റെ ഭാഗമായാണ് പരിശീലനം എങ്കിലും ആദ്യമായി ആകാശത്ത് പറക്കാനും കൊച്ചിയുടെ ആകാശക്കാഴ്ചകൾ കാണാനും സാധിച്ചതിന്റെ’ സന്തോഷത്തിലാണ് കേഡറ്റുകൾ.

എയർ വിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോലൈറ്റ് എയർക്രാഫ്റ്റിലാണ് കൊച്ചിയുടെ ആകാശത്ത് കുട്ടികൾ പറന്നത്.

ടേക്ക് ഓഫ്, ലാൻഡിങ് എന്നിവയ്ക്ക് പുറമേ എയർക്രാഫ്റ്റിന്റെ മറ്റ്‌ പ്രവർത്തനങ്ങളും ഭാഗങ്ങളും കോക്ക് പിറ്റിനകത്തുള്ള സംവിധാനങ്ങളും കേഡറ്റുകൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

പരിശീലനത്തിന് 3 കേരള എയർ വിങ് കമാൻഡിങ് ഓഫീസർ വിങ് കമാൻഡർ സുമിത്ത് ശേഖർ, സർജന്റ് മുഖർജി,സ്കൂൾ എൻ സി സി ഓഫീസർ പി വി മിദ്ലാജ് എന്നിവർ നേതൃത്വം നൽകി.

പി വി അർജുൻ, പി അങ്കിത്, തേജസ് വിനോ, പൂജ രത്‌നാകരൻ, അനന്യ മനോജ്, ശ്രാവൺ കൃഷ്ണ എന്നീ കേഡറ്റുകളാണ് ആദ്യഘട്ടത്തിൽ പറക്കൽ പരിശീലനം നേടിയത്.അതോടൊപ്പം തന്നെ ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെട്ട മറ്റ് കേഡറ്റുകൾ ഫയറിംഗ് പരിശീലനവും നടത്തി.

error: Content is protected !!