
രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരം അറിയിക്കണം
തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിന് പാര്‍ട്ടികളുടെ പ്രസിഡന്റ്/ സെക്രട്ടറിമാരുടെ പേര്. ഓഫീസ് വിലാസം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ എന്നിവ ജില്ലാ ഇലക്ഷന്‍ ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
മികവിന്റെ നിറവില്‍ ഇലന്തൂര്‍ ക്ഷീര വികസന ഓഫീസ്
ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകാര നിറവില്‍ ഇലന്തൂര്‍ ബ്ലോക്ക് ക്ഷീര വികസന ഓഫീസ്. ഐ എസ് ഒ 9001:2015 നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യ ക്ഷീര വികസന ഓഫീസാണിത്. ബ്ലോക്കിലെ പഞ്ചായത്തുകളുടെയും പത്തനംതിട്ട നഗരസഭയിലെയും ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍, കര്‍ഷകര്‍ക്കാവശ്യമായ സേവനങ്ങള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിനാണ് അംഗീകാരം. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയ പരിധിക്കുള്ളില്‍ സേവനങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നതും ഫയലുകള്‍ തീര്‍പ്പാക്കുന്നതും വിലയിരുത്തി. ഹരിതചട്ടം പാലിച്ച ഫ്രണ്ട് ഓഫീസ്, ഇ-ഓഫീസ്, പരാതി സംവിധാനങ്ങള്‍ എന്നിവ ശ്രദ്ധേയമാണ്. ‘ക്ഷീരശ്രീ’ പോര്‍ട്ടല്‍ മുഖേന പദ്ധതികള്‍ കര്‍ഷകരില്‍ എത്തിക്കും. എല്ലാ ജീവനക്കാരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതാണ് നേട്ടത്തിലെത്തിച്ചതെന്ന് ക്ഷീര വികസന ഓഫീസര്‍ എസ്. മഞ്ജു അറിയിച്ചു.
കണി വെള്ളരിയില്‍ നൂറുമേനി വിളവുമായി പന്തളം തെക്കേക്കര
വിഷുവിനെ വരവേല്‍ക്കാന്‍ കണിവെള്ളരിയുമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. കൃഷി സമൃധിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ രണ്ടര ഹെക്ടര്‍ സ്ഥലത്താണ് എലന്തറ, തോലുഴം ഹരിത സംഘത്തിലെ കര്‍ഷകര്‍ ഹൈബ്രിഡ് വെള്ളരി കൃഷി ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൃഷി ഇറക്കുന്നു.
കണി വെള്ളരിക്ക് വിപണിയിലും ഡിമാന്‍ഡുണ്ട്. പൂര്‍ണമായും ജൈവവള പ്രയോഗവും കീടനിയന്ത്രണ മാര്‍ഗങ്ങളുമാണ് പിന്തുടരുന്നത്. ജൈവിക കൃഷിയിലൂടെ വിഷരഹിത പച്ചക്കറി നല്‍കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് പറഞ്ഞു.
സൗജന്യ പരിശീലനം
പത്തനംതിട്ട കലക്ടറേറ്റിന് സമീപമുള്ള എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പ്ലംബിംഗ് സാനിറ്ററി വര്‍ക്‌സിന്റെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. പ്രായം 18-45. ഏപ്രില്‍ 16 മുതല്‍ പരിശീലനം ആരംഭിക്കും. ഫോണ്‍ : 04682 992293 , 08330010232
തിരുവല്ലയില്‍ 50 കോടിയുടെ വികസനത്തിന് ഇന്ന് (ഏപ്രില്‍ 11) തുടക്കം
തിരുവല്ലയില്‍ 50 കോടിയുടെ വികസന പ്രവര്‍ത്തനത്തിന് ഇന്നു (ഏപ്രില്‍ 11) തുടക്കം. തിരുവല്ല താലൂക്ക് ആശുപത്രി ഒ.പി ബ്ലോക്ക് മന്ദിരം, കാഞ്ഞിരത്തുംമൂട് -ചാത്തങ്കേരി റോഡ്, കടപ്ര-വിയപുരം റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനവും സ്വാമി പാലം -മേപ്രാല്‍ -കൊമ്മന്‍ കേരിചിറ -അംബേദ്കര്‍ കോളനി റോഡിന്റെ ഉദ്ഘാടനവും ഇന്ന് (ഏപ്രില്‍ 11) നടക്കും.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.45 ന് ഒ.പി ബ്ലോക്ക് ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയിലാണ് മറ്റു ഉദ്ഘാടന ചടങ്ങുകള്‍. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും.
പാലിയേറ്റീവ് നേഴ്‌സ്
പന്തളം തെക്കേക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സാന്ത്വന പരിചരണ പദ്ധതിയില്‍ പാലിയേറ്റീവ് നേഴ്‌സ് തസ്തികയ്ക്കായി അപേക്ഷ ക്ഷണിച്ചു. യോഗ്യത : എഎന്‍എം/ ജെപിഎച്ച്എന്‍ കോഴ്‌സ്/ ജിഎന്‍എം/ ബിഎസ്‌സി നഴ്‌സിംഗ്. സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത കോളജുകളില്‍ നിന്നും മൂന്നുമാസത്തെ ബിസിസിപിഎഎന്‍ /സിസിപിഎഎന്‍ കോഴ്‌സ് പാസാകണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെഡിക്കല്‍ ഓഫീസര്‍, പന്തളം തെക്കേകര പ്രാഥമികാരോഗ്യകേന്ദ്രം, തട്ട പി.ഒ, പത്തനംതിട്ട വിലസത്തില്‍ ഏപ്രില്‍ 16നകം അപേക്ഷിക്കണം. ഫോണ്‍: 04734 223617.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റ്റേണ്‍ഷിപ്പോടെ റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994926081.
പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്
പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ 2024-25 അധ്യയന വര്‍ഷത്തെ ഇ-ഗ്രാന്റ്‌സ് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് മെയ് 31വരെ ഇ-ഗ്രാന്റ്‌സ് സൈറ്റില്‍ അപേക്ഷിക്കാമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 227703.
ദര്‍ഘാസ്
തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രി മോര്‍ച്ചറിയിലെ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകളുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് വാര്‍ഷിക അറ്റകുറ്റപണി ഉടമ്പടി പുതുക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മേയ് അഞ്ച്. ഫോണ്‍ : 0469 2602494.
നഴ്‌സിംഗ് അസിസ്റ്റന്റ്
സഹകരണ വകുപ്പിന്റെ സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്‌മെന്റ് സെന്റര്‍, കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് ആറുമാസം ദൈര്‍ഘ്യമുള്ള ജനല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9496244701.