
konnivartha.com: കൃഷി സമൃധി പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര ഹെക്ടർ സ്ഥലത്ത് ഹൈബ്രിഡ് വെള്ളരി കൃഷി ചെയ്ത് എലന്തറ, തോലുഴം ഹരിത സംഘത്തിലെ കർഷകർ. ഒറ്റപ്ലാവിളയിൽ ബാലചന്ദ്രൻ പിള്ളയുടെ വെള്ളരി തോട്ടത്തിൽ നയനാനന്ദകരമായ സ്വർണ വർണ്ണമാർന്ന കണി വെള്ളരി വിളവെടുപ്പ് കീരുകുഴി വാർഡ് മെമ്പർ ശരത് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് നിർവ്വഹിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഹരിത സംഘത്തിലെ കർഷകർ മകരത്തിൽ വിത്തിട്ടു മേട വിഷുവിനു കണിവെള്ളരി വിളവെടുക്കുന്നു.തോട്ടത്തിന്റെ പുതുമയോടെ ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു നൽകുകയാണ് കർഷകർ ചെയ്യുന്നത്. കൃഷി ഓഫീസർ ലാലി.സി, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ സന്തോഷ്,പോൾ കർഷകരും ചടങ്ങിൽ പങ്കെടുത്തു.