Trending Now

മിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം:ഇടി മിന്നൽ ഏറ്റ് വീട് തകർന്നു

Spread the love

 

konnivartha.com: മിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കോഴിക്കോട് താത്തൂർ എറക്കോട്ടുമ്മൽ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (50) ആണ് വൈകുന്നേരം അഞ്ചുമണിയോടെ ഉണ്ടായ മിന്നലേറ്റ് മരിച്ചത്.പറമ്പിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു അപകടം. ശേഖരിച്ചുവച്ച വിറകും സമീപത്തു നിന്നിരുന്ന തെങ്ങും മിന്നലിൽ കത്തിയമർന്നു.മക്കൾ: റഹീസ്, റംഷിദ, റമീസ, രഹ്‌ന ഭാനു.

ഇടുക്കി നെടുങ്കണ്ടത്തിന് സമീപം ഇടി മിന്നൽ ഏറ്റു വീട് തകർന്നു.നെടുങ്കണ്ടം പ്രകാശ് ഗ്രാമം പാറയിൽ ശശിധരന്റെ വീട്ടിലാണ് ഇടിമിന്നൽ ഏറ്റത്. വീടിനുള്ളിൽ ശശിധരന്റെ മരുമകളും രണ്ടു കുട്ടികളും വീടിനുള്ളിൽ ഉണ്ടായിരുന്നപ്പോഴാണ് സംഭവം.

മിന്നലേറ്റു വയറിങ്ങിനു തീപിടിച്ചു. ഇതോടുകൂടി വീടിനു ആകെയും തീ പിടിക്കുകയായിരുന്നു. ശബ്ദം കേട്ടു വീട്ടിലുണ്ടായിരുന്ന സ്ത്രീ കുട്ടികളെയും എടുത്തു പുറത്തേക്കു ഓടി രക്ഷപ്പെടുകയായിരുന്നു . ഇതിനാൽ അപായമില്ലാതെ രക്ഷപ്പെടാനായി. വീട് പൂർണമായും തകർന്നിട്ടുണ്ട്.

error: Content is protected !!