
konnivartha.com: തിരുവനന്തപുരം നോർത്തിൽനിന്ന് ബെംഗളൂരുവിലേയ്ക്കു എസി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ.ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ (06555) ഏപ്രിൽ 4 മുതൽ മേയ് 5 വരെ സർവീസ് നടത്തും.വെള്ളിയാഴ്ചകളിൽ രാത്രി 10ന് ബെംഗളൂരു എസ്എംവിടി ടെർമിനലിൽ നിന്നു പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം നോർത്തിൽ എത്തും.
മടക്ക ട്രെയിൻ (06556) ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.30 ബെംഗളൂരുവിലെത്തും.
വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ,തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം എന്നിവിടെ സ്റ്റോപ്പുകൾ ഉണ്ട് .
സെക്കൻഡ് എസി–2, തേഡ്–16 എന്നിങ്ങനെയാണു കോച്ചുകൾ. തേഡ് എസിയിൽ 1490 രൂപയും സെക്കൻഡ് എസിയിൽ 2070 രൂപയുമാണു ബെംഗളൂരു–തിരുവനന്തപുരം നിരക്ക്. റിസർവേഷൻ ആരംഭിച്ചു.