
konnivartha.com: പത്തനംതിട്ട ഗവൺമെന്റ് ആശുപത്രിയിൽ രക്തം ആവശ്യം ഉള്ളതിനെ തുടർന്ന് ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്) രക്‌തദാന ക്യാമ്പ് നടത്തി.
50 ലധികം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ 40 ൽ അധികം യൂണിറ്റ് രക്തം നൽകുവാൻ കഴിഞ്ഞു. തപസിന് വേണ്ടി ട്രഷറർ മുകേഷ് പ്രമാടം ഭരണസമിതി അംഗം അമിത്ത് തട്ടയിൽ, അരുൺ വെട്ടൂർ, അനന്തു തട്ടയിൽ, ഗിരീഷ് തണ്ണിത്തോട്, അജിത് കലഞ്ഞൂർ ,സിജു നാഥ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
തപസ്സിന്‍റെ അംഗങ്ങളും തപസ് രക്തദാന സേനയുടെ പ്രവർത്തകരും പങ്കെടുത്ത ക്യാമ്പിൽ ലഹരിക്കെതിരെ സന്ദേശവും പ്രതിജ്ഞയും എടുത്തു.20-മത് രക്‌തദാന ക്യാമ്പ് ആണ് സംഘടിപ്പിച്ചത് .