Trending Now

കൈപ്പട്ടൂർ -മാത്തൂർ പാലം നിർമ്മാണം: ഇൻവെസ്റ്റിഗേഷൻ ടെൻഡർ ക്ഷണിച്ചു

Spread the love

konnivartha.com: കൈപ്പട്ടൂർ -മാത്തൂർ പാലം നിർമ്മാണം ഇൻവെസ്റ്റിഗേഷൻ ടെൻഡർ ക്ഷണിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

കോന്നി നിയോജകമണ്ഡലത്തിലെ വള്ളിക്കോട് പഞ്ചായത്തിലെ കൈപ്പട്ടൂർ പരുമലകുരിശ് കടവിൽ നിന്നും ചെന്നീർക്കര പഞ്ചായത്തിലെ മാത്തൂർ കടവിലേക്ക് 12 മീറ്റർ വീതിയുള്ള വലിയ പാലം നിർമ്മിക്കുന്നതിന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ അപേക്ഷയുടെ ഭാഗമായി പാലത്തിന്റെ ഇൻവെസ്റ്റിഗേഷനും മണ്ണ് പരിശോധനയും നടത്തുന്നതിനായി 5.6 ലക്ഷം രൂപ സംസ്‌ഥാന സർക്കാർ അനുവദിക്കുകയും ടെൻഡർ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല.02.4.2025 ആണ് കരാർ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.നിലവിൽ മാത്തൂർ കടവിൽ ജില്ലാ നിർമ്മിതി കേന്ദ്രം നിർമിച്ച പാലത്തിന്റെ തൂണുകൾ നിലനിൽക്കുകയാണ്. അനുവദിക്കാതെ ഭരണാനുമതി നൽകിയതിനെ തുടർന്ന് തുക ലഭിക്കാതെ കരാറുകാരൻ നിർമ്മാണം ഉപേക്ഷിക്കുകയായിരുന്നു.

തുടർന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ആയതിനുശേഷം പാലം വിഭാഗത്തിന് നിർമ്മാണ പ്രവർത്തി ഏറ്റെടുക്കാൻ സാധിക്കുമോ എന്ന് കുറച്ചെങ്കിലും പാലം നിർമ്മാണത്തിൽ ശരിയായ സാങ്കേതിക വൈദഗ്ധ്യം ഇല്ലാത്ത ജില്ലാ നിർമ്മിതി കേന്ദ്രം നിർമ്മിച്ച മൂന്നു മീറ്റർ വീതിയുള്ള പാലത്തിന്റെ തൂണുകൾ ബലം ഉള്ളതല്ല എന്ന് കണ്ടെത്തുകയും, തിരുവനന്തപുരം എൻജിനീയറിങ് കോളേജ് ശാസ്ത്രീയ പരിശോധന നടത്തിയപ്പോഴും നിലവിലെ തൂണുകളിൽ പാലം നിർമ്മാണം നടത്തുവാൻ സാധിക്കുകയില്ല എന്ന് അറിയിച്ചു. തുടർന്ന് 12 മീറ്റർ വീതിയുള്ള വലിയ പാലം എംഎൽഎ പൊതുമരാമത്ത് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസിന് നേരിട്ട് നിവേദനം നൽകുകയായിരുന്നു.

© 2025 Konni Vartha - Theme by
error: Content is protected !!