
മ്യാൻമറില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ നൂറിലേറെപേര്‍ മരണപ്പെടുകയും ആയിരത്തോളം ആളുകള്‍ക്ക് പരിക്ക് ഉണ്ടായി . 144 പേരുടെ ജീവന്‍ ഇതുവരെ നഷ്ടപ്പെട്ടു എന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ പറയുന്നു . 732 ആളുകളെ ഇതുവരെ ആശുപത്രിയില്‍ എത്തിച്ചു .
ഒട്ടേറെ കെട്ടിടങ്ങളും ആശുപത്രികളും വീടുകളും തകര്‍ന്നു . ഒരു പള്ളി തകർന്നു വീണാണ് കൂടുതൽ മരണം സംഭവിച്ചത്.ഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാൻമറിലുണ്ടായത്.പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായി .മാന്റ്‍ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.മ്യാൻമറിലെ ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങൾ നൽകാനും ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു