Trending Now

വിഷം ഉള്ളിൽചെന്ന മലയാളി സൈനികനും ഭാര്യയും മരണപ്പെട്ടു

Spread the love

മലയാളി സൈനികനും ഭാര്യയും വിഷം അകത്തുചെന്നു ചികിത്സയിലിരിക്കെ മരണപ്പെട്ടു.പെരുവള്ളൂർ പാലപ്പെട്ടിപ്പാറ ഇരുമ്പൻ കുടുക്ക് നിധീഷ് (31) ആണ് മരിച്ചത്.നിധീഷിന്റെ ഭാര്യ കെ.റിൻഷ (31) ചൊവ്വാഴ്ച ജമ്മുവിൽ മരിച്ചതിനെ തുടർ‌ന്ന് ഇരുമ്പൻകുടുക്കിൽ എത്തിച്ചു സംസ്കരിച്ചു. തുടർന്നു നിധീഷ് മരിച്ചതായി ജമ്മുവിൽനിന്നു അറിയിപ്പ് ലഭിച്ചു .

ജമ്മു കശ്മീരിലെ സാംപയിലെ ക്വാർട്ടേഴ്സിൽ ഇരുവരെയും വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.മദ്രാസ് 3 റജിമെന്റിൽ‍ 13 വർഷമായി നായിക് തസ്തികയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു നിധീഷ്. കേരള പൊലീസിൽ സിപിഒ തസ്തികയിൽ ട്രെയിനി ആയിരുന്നു റിൻഷ. നിധീഷ് ഡിസംബറിൽ അവധിക്കു വന്നപ്പോൾറിൻഷ ഒപ്പം ജമ്മുവിലേക്കു പോയതായിരുന്നു.മരണത്തിലേക്കു നയിച്ച കാരണങ്ങൾ വ്യക്തമല്ല.

error: Content is protected !!